ചിലവ് കുറഞ്ഞ ഇന്‍ഡോര്‍ പ്ലാന്റുകള്‍ പരിചയപ്പെടാം
വീടിന്റെ അകത്തളങ്ങള്‍ മനോഹരമാക്കുനതില്‍ ഇന്‍ഡോര്‍ പ്ലാന്റ്സ് വളരെ വലിയ പങ്കു വഹിക്കുന്നു. വായുവിനെ ശുദ്ധീകരിക്കുക എന്നൊരു കാര്യവും കൂടി ഇന്‍ഡോര്‍ പ്ലാന്റ്സ് ചെയ്യുന്നു. വലിയ ചിലവില്ലാതെ വീടിനുള്ളില്‍ വെക്കാവുന്ന മൂന്ന് ചെടികളെ പരിചയപ്പെടാം.
മണിപ്ലാന്റ്
മണിപ്ലാന്റിനെ കുറിച്ച് അറിയാത്തവര്‍ വിരളമാരിക്കും. ഇവ വളരുന്നതിന് മണ്ണും സൂര്യപ്രകാശവും തീരെ ആവശ്യമില്ല.
പല തരത്തിലുള്ള മണിപ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്. വെള്ളത്തില്‍ ദീര്‍ഘകാലം വളരും എന്നത് മണിപ്ലാന്റിന്റെ പ്രത്യേകതയാണ്. മനോഹരമായ കുപ്പികളിലും ഇന്‍ഡോര്‍ ചെടി ചട്ടികളിലും വെച്ചാല്‍ കാണാന്‍ കൂടുതല്‍ ഭംഗിയാണ്.
കറ്റാര്‍വാഴ
പലരുടെയും വീട്ടില്‍ പുറത്ത് മണ്ണിലും ചെടിച്ചടികളിലും വളര്‍ത്തുന്ന ഔഷധ സസ്യമാണ് കറ്റാര്‍വാഴ. എന്നാല്‍ പുറത്തു മാത്രമല്ല വീടിന്റെ ഉള്ളിലും വളര്‍ത്താവുന്ന ചെടിയാണിത്.
ജനാലകളില്‍ കൂടി കടന്നു വരുന്ന ചെറിയ പ്രകാശം മതി ഇതിനു വളരുവാന്‍. വായുവിനെ ശുദ്ധീകരിക്കുന്നത് കൂടാതെ വീടിനുള്ളില്‍ കണ്ടുവരുന്ന പൂപ്പല്‍ പോലുള്ളവയെ തടയുവാന്‍ കറ്റാര്‍വാഴയ്ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്.
കലേഡിയം
ചേമ്പ് വര്‍ഗ്ഗത്തില്‍ പെട്ട ചെടികളാണിത്.
ഇലകളുടെ വ്യത്യസ്തങ്ങളായ നിറങ്ങള്‍ ആണ് ഇവയെ മനോഹരമാക്കുന്നത്. ആയിരത്തിനു മുകളില്‍ ഇനം ഈ ചെടികള്‍ ഇപ്പോള്‍ ലഭ്യമാണ്.
കൂടുതല്‍ ചെടികളെ പറ്റി തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വരുന്നതാണ്.
No comments