കറിവേപ്പ് തഴച്ചു വളരുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
പലരും പറയുന്ന കാര്യമാണ് കറിവേപ്പ് തൈ പലതവണ നട്ടിട്ടും പിടിച്ചില്ല, വളരുന്നില്ല എന്നൊക്കെ. എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടിലെ കറിവേപ്പ് ഇനി തഴച്ചു വളരും.
ഒന്നാമതായിശ്രദ്ധിക്കേണ്ട കാര്യം വേരില്‍ നിന്നും കിളിര്‍ത്ത തൈകള്‍ നടാനായി തിരഞ്ഞെടുക്കാതിരിക്കുക എന്നതാണ്. കറിവേപ്പിന്റെ കായ് നട്ട് വളര്‍ത്തുന്ന തൈകള്‍ മാത്രമേ നന്നായി വളരുകയുള്ളൂ.
പച്ചക്കറി അവശിഷ്ട്ടങ്ങളും മീനും ഇറച്ചിയുമൊക്കെ കഴുകിയ വെള്ളവും കറിവേപ്പിന്റെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് ഇവയുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണെന്നാണ് ടെറസ്സ് കൃഷി വിദഗ്ധയായ ശ്രീമതി രമാദേവി തന്റെ അനുഭവത്തില്‍ നിന്നും പറയുന്നത്.
ഫ്ലാറ്റുകളിലും ടെറസ്സിലുമൊക്കെ കറിവേപ്പ് നട്ട് വളര്‍ത്താനുള്ള ടിപ്സുകളും കറിവേപ്പിന് കൊടുക്കേണ്ട വളങ്ങളും, ഇലയില്‍ ഉണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കാന്‍ ചെയ്യുന്ന കാര്യങ്ങളും ഈ വീഡിയോയില്‍ ശ്രീമതി രമാദേവി പറഞ്ഞുതരുന്നു. വീഡിയോ കാണാം.
No comments