പത്തുമണി ചെടികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ഇതുപോലെ നട്ട് മനോഹരമാക്കാം
പത്തുമണിചെടികളുടെ പല തരത്തില്‍ ഉള്ള നടീല്‍ രീതികള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. ഇവിടെ പ്ലാസ്റ്റിക് കുപ്പിയില്‍ നടുന്നതിന്റെ മറ്റൊരു വ്യത്യസ്തമായ രീതിയാണ് കാണിക്കുനത്.
വൃത്തിയുള്ള പ്ലാസ്റ്റിക് കുപ്പിയില്‍ ചുറ്റിലും ദ്വാരങ്ങള്‍ ഇടുക. കുപ്പിക്കുള്ളില്‍ നടീല്‍ മിശ്രിതം നിറച്ച് കരുത്തുള്ള തണ്ടുകള്‍ ദ്വാരങ്ങള്‍ക്കുള്ളില്‍ നടുക. മുകളില്‍ കൂടി ഡ്രിപ്പ് ഇറിഗേഷന്‍ രീതിയില്‍ വേണമെങ്കില്‍ വെള്ളം കൊടുക്കാവുന്നതാണ്.
തൂക്കിയിടാനുള്ള വള്ളി ഉറപ്പിച്ച ശേഷം നല്ലത് പോലെ വെയില്‍ കിട്ടുന്ന സ്ഥലത്ത് ഇത് ഉറപ്പിക്കാവുന്നതാണ്. നിര്‍മാണ രീതി അറിയുവാന്‍ വീഡിയോ കാണാം.
No comments