Latest Updates

പെറ്റൂനിയ പൂക്കളുടെ അടിപൊളി പില്ലര്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് കാണാം

നമ്മുടെ കാലാവസ്ഥയിലും നന്നായി വളര്‍ത്താന്‍ പറ്റുന്ന ചെടിയാണ് പെറ്റൂനിയ. ഒരേ ചെടിയില്‍ ഉണ്ടാവുന്ന വൈവിധ്യമാര്‍ന്ന നിറങ്ങളാണ് പെറ്റൂനിയയുടെ ഏറ്റവും വലിയ ആകര്‍ഷണം. 

പെറ്റൂനിയ ചെടികള്‍ കൊണ്ട് മനോഹരമായ ഒരു പില്ലര്‍ പൂന്തോട്ടം ഒരുക്കുകയാണിവിടെ. ഇതിന്റെ ചുവട് ഉറപ്പിക്കുനത് ഒരു വലിയ പ്ലാസ്റ്റിക്‌ പെട്ടിയിലാണ്.

അതിന്റെ ഉള്ളിലേയ്ക്ക് ഇരുബ് വല വൃത്താകൃതിയില്‍ ഉറപ്പിക്കുന്നു. കനമുള്ള പ്ലാസ്റ്റിക്‌ ഷീറ്റ് ഇട്ടതിനു ശേഷം വേണം ഇങ്ങിനെ ചെയ്യാന്‍.

ഇരുബ് വലയ്ക്കുള്ളിലും പ്ലാസ്റ്റിക്‌ ഷീറ്റ് ഉറപ്പിക്കുന്നു. ശേഷം അതിനുള്ളിലേയ്ക്ക് നടീല്‍ മിശ്രിതം പൂര്‍ണ്ണമായി നിറച്ച് കൊടുക്കാം.

നിശ്ചിത അകലത്തില്‍ ഇരുബ് വലയ്ക്കുള്ളിലേയ്ക്ക് പ്ലാസ്റ്റിക്‌ ഷീറ്റില്‍ ദ്വാരങ്ങള്‍ ഇട്ട ശേഷം  പെറ്റൂനിയയുടെ തൈകള്‍ നടാം.

ഈ പില്ലറിനു നടുവിലൂടെ ഒരു പി വി സി പൈപ്പ് ദ്വാരങ്ങള്‍ ഉണ്ടാക്കി ഇറക്കി വെക്കുനത് വെള്ളം കൃത്യമായി എല്ലാ ചെടികളുടെയും ചുവട്ടില്‍ എത്തുന്ന രീതിയില്‍ ഒഴിച്ച് കൊടുക്കാന്‍ സഹായകരമാണ്.

നല്ലത് പോലെ വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം പെറ്റൂനിയ പൂന്തോട്ടം ഒരുക്കുവാന്‍. നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണാം

 

No comments