Latest Updates

എല്ലാ സമയത്തും പൂക്കുന്ന ലില്ലിചെടികള്‍ വീട്ടില്‍ നട്ട് വളര്‍ത്താം

നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ലില്ലി പൂക്കള്‍ മഴ ലില്ലി എന്നാണ് പൊതുവേ അറിയപ്പെടുന്നത്. അതിനു കാരണം മഴക്കലമെത്തുന്നതോടെയാണ്  ലില്ലി ചെടികള്‍  പൊട്ടി മുളച്ചു വളരുന്നത് 

4-6 മാസമാണ് സാധാരണ ലില്ലിചെടിയുടെ ജീവിതകാലം. അധികം ഉയരം വെക്കാത്ത ഇവയുടെ പൂക്കള്‍ 3-4 ദിവസങ്ങള്‍ നിലനില്‍ക്കും. ഈ സമയത്ത് നിരവധി പുതിയ തൈകള്‍ ചുവട്ടില്‍ നിന്ന് പൊട്ടി മുളച്ചുവരും.

ചെടിച്ചട്ടികളില്‍ കൂടുതല്‍ എണ്ണം നട്ട് പൂത്തു നില്‍ക്കുനതു കാണാന്‍ മനോഹരമാണ്.മഴ ക്കാലം കഴിയുന്നതോടുകൂടി ഇവയുടെ തണ്ട് വീണു പോകും. 

വേനല്‍ കാലത്ത് മണ്ണിന്റെ അടിയില്‍ സുഷുപ്താവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന വിത്തുകളില്‍  നിന്നും അടുത്ത മഴക്കാലമെത്തുംമ്പോളെക്കും പുതിയ ചെടികള്‍ വളരും 

എന്നാല്‍ വര്ഷം മുഴുവന്‍ പൂത്തു നില്‍ക്കുന്ന മികച്ച സങ്കരയിനം ലില്ലി ചെടികള്‍ ഇപ്പോള്‍ ധാരാളമുണ്ട്. പല ഓണ്‍ലൈന്‍ സൈറ്റുകളിലും ഇവയുടെ പല കളറുകളില്‍ ഉള്ള ചെടികളുടെ വിത്തുകള്‍ വാങ്ങുവാന്‍ ലഭിക്കും.

ഇങ്ങിനെയുള്ള സങ്കരയിനം ചെടികള്‍ ചെടിച്ചട്ടികളില്‍ തന്നെ നടുന്നതാണ് ഉചിതം. ചാണകപോടി ചേര്‍ത്തിളക്കിയ ചുവന്ന മണ്ണ് നടീല്‍ മിശ്രിതമായി ഉപയോഗിക്കാം.

No comments