Latest Updates

പ്ലാസ്റ്റിക്‌ കപ്പ്‌ കൊണ്ടൊരു കിടില്ലന്‍ ഫ്ലവര്‍വാസ് ഉണ്ടാക്കാം


രണ്ട് പ്ലാസ്റ്റിക്‌ കപ്പുകള്‍ എടുത്ത് ഒന്നിന് മുകളില്‍ ഒന്ന് തല കീഴായി ഒരു ടേപ്പ് കൊണ്ട് ഒട്ടിക്കുക.  ചുവടായി വെക്കുന്നിടത്ത് ഒരു കട്ടിയുള്ള കാര്‍ഡ്ബോര്‍ഡ് വെക്കണം.

പേപ്പര്‍ ചെറിയ കഷണങ്ങള്‍ ആയി മുറിച്ചെടുത്ത്‌ കപ്പിന് മുകളില്‍ മുഴുവന്‍ മൂടതക്ക വിധത്തില്‍ ഒട്ടിക്കുക. ഉണങ്ങിയ ശേഷം പ്ലാസ്റ്റര്‍ ചെറിയ കനത്തില്‍ അകത്തും പുറത്തുമായി തേച്ചു പിടിപ്പിക്കുക.

നന്നായി ഉണങ്ങിയതിനു ശേഷം വാട്ടര്‍ പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തുക.
അക്രിലിക് പെയിന്റുകള്‍ ഉപയോഗിച്ച് നിറങ്ങള്‍ കൊടുത്ത ശേഷം മനോഹരമായിട്ടുള്ള അലങ്കാര പണികള്‍ ചെയ്യാം.

ഏറ്റവും അവസാനമായി ഗ്ലാസ്‌ പെയിന്റ് അടിക്കാം. ഉണങ്ങിയതിനു ശേഷം മനോഹരമായ പൂക്കള്‍ കൊണ്ട് മോഡി കൂട്ടാം. നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണുക 

1 comment: