2 ലിറ്ററിന്റെ കുപ്പി കൊണ്ടൊരു കിടുക്കാച്ചി ഗാര്‍ഡന്‍ മോഡല്‍
2 ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയുണ്ടോ വീട്ടില്‍ ... കളയല്ലേ ..ഒരു കിടില്ലന്‍ പൂന്തോട്ടം ഒരുക്കാം. പരമാവധി എണ്ണം കുപ്പികള്‍ ശേഖരിച്ചാല്‍ കാണാന്‍ പൊളിയാകും.
പല കളറുകള്‍ ഉള്ള പ്ലാസ്റ്റിക്കില്‍ പിടിക്കുന്ന സ്പ്രേ പെയിന്റും കൂടെ അടിച്ചാല്‍ സംഗതി ഉഷാര്‍. ഈ വീഡിയോയില്‍ 5 കുപ്പികളാണ് എടുത്തിരിക്കുനത്.
കൃത്യമായി അടയാളപ്പെടുത്തിയതിനു ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ സൂക്ഷിച്ച് മുറിക്കുക.കുറച്ചു വീതിയില്‍ മുകള്‍ഭാഗവും താഴെയും ബന്ധിപ്പിക്കുന്ന രീതിയില്‍ നില നിര്‍ത്തുക.
മനോഹരമായ കളറുകള്‍ അടിച്ചു ഉണങ്ങിയതിനു ശേഷം മുറിച്ച ഭാഗങ്ങള്‍ താഴേക്ക് മടക്കി ഒട്ടിച്ചു നിര്‍ത്തുക.അടപ്പ് കിഴിച്ചതിനു ശേഷം തൂക്കിയിടുവാനുള്ള വള്ളി ഉറപ്പിക്കുക.
ഉറപ്പിച്ചതിനു ശേഷം നടീല്‍ മിശ്രിതം നിറച്ച് പത്തുമണി പോലുള്ള മനോഹരമായി പൂവിടുന്ന ചെടികള്‍ നടാം. നിര്‍മ്മാണ രീതി അറിയുവാനായി വീഡിയോ കാണാം.
No comments