എളുപ്പത്തില്‍ വളര്‍ത്താവുന്ന 6 തരം ഹാങ്ങിംഗ് പ്ലാന്റ്സ് നോക്കാം
ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് ഹാങ്ങിംഗ് പ്ലാന്റ്സ്. വളരെ മനോഹരമായ തൂക്കു ചെടികള്‍ വീടിന്റെ ഭംഗി കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വ്യത്യസ്തങ്ങളായ പല ഇനം ചെടികള്‍ ഇപ്പോള്‍ ലഭ്യമാണ്. അതില്‍ തന്നെ ഇലകള്‍ മാത്രം ഉള്ളവയും ഉണ്ട് പൂക്കള്‍ ഇടുന്നവയും ഉണ്ട്. പല നിറങ്ങള്‍ ഉള്ള ഇലകളോട് കൂടിയ ഹാങ്ങിംഗ് പ്ലാന്റ്സും ഇപ്പൊ വിപണിയില്‍ ഉണ്ട്.
കേരളത്തിലാണ് നമ്മള്‍ തൂക്കു ചെടികള്‍ വെക്കാന്‍ ഉദ്ധേശിക്കുന്നതെങ്കില്‍ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം കാലാവസ്ഥയാണ്. മഴയും മഞ്ഞും വേനലും കൂടി ചേര്‍ന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.
അതുപോലെ തന്നെ മറ്റൊരു പ്രധാന കാര്യം ചെടികളുടെ പരിചരണമാണ്. ചില ചെടികള്‍ക്ക് ദിവസവും കെയര്‍ ചെയ്യേണ്ടത് ആവശ്യമാണ്. വളരെ ഈസിയായി നമുക്ക് വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള ചില ചെടികളാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം
Superb
ReplyDeleteSooooper.........
ReplyDelete