ഈസിയായി ചെടിചട്ടി വീട്ടില്‍ ഉണ്ടാക്കാം
ചെടി നടാനുള്ള ചട്ടി വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം. 20 രൂപയ്ക്ക് വിപണിയില്‍ കിട്ടുന്ന പ്ലാസ്റ്റിക് ചട്ടി ഇതിനുള്ള മോള്‍ഡ് ആയി ഉപയോഗിക്കാം.
സിമന്റും സാന്ടും കൂടിയുള്ള മിശ്രിതം അധികം വെള്ളം ചേര്‍ക്കാതെ വേണം കുഴച്ചെടുക്കുവാന്‍. പ്ലാസ്റ്റിക് ചട്ടിയുടെ ഉള്ളില്‍ ഏതെങ്കിലും തരത്തില്‍ ഉള്ള ഓയില്‍ പുരട്ടണം.
ചട്ടിയില്‍ സിമന്റ് പറ്റിപിടിക്കാതിരിക്കാന്‍ വേണ്ടിയാണു ഓയില്‍ പുരട്ടുന്നത്. ശേഷം ചട്ടിക്കുള്ളിലെയ്ക്ക് സിമന്റ് തേച്ചു പിടിപ്പിക്കുക. മുഴുവന്‍ ആയി കഴിഞ്ഞതിനു ശേഷം ഉള്ളില്‍ ഉണങ്ങിയ മണല്‍ നിറക്കുക.
കനമുള്ള പ്രതലത്തിലെയ്ക്ക് കമഴ്ത്തി പതിയെ മോള്‍ഡ് ഊരിയെടുക്കാം. സിമന്റ് വെള്ളത്തില്‍ ചാലിച്ച് കിട്ടുന്ന ഗ്രൂവ്ട്ടു ഒരു ബ്രെഷ് കൊണ്ട് പുറമേ തേച്ചു പിടിപ്പിക്കാം.
24 മണിക്കൂറിനു ശേഷം പതുക്കെഎടുത്തു വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം നമുക്ക് ഇഷ്ട്ടമുള്ള കളറുകള്‍ അടിച്ചു മനോഹരമാക്കാം.നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണാം.
No comments