മക്കോട്ട ദേവ - ജീവിതശൈലി രോഗങ്ങളെ പ്രധിരോധിക്കുന്ന ഫലവര്‍ഗ്ഗം
മക്കൊട്ടദേവ എന്ന ഫലവൃക്ഷത്തെ പറ്റി പലരും കേട്ടിട്ടുണ്ടാവും. പ്രമേഹം, രക്തസമര്‍ദം പോലുള്ള ജീവിതശൈലി രോഗങ്ങളെ പ്രധിരോധിക്കുവാന്‍ ശേഷിയുണ്ടന്നു കരുതപ്പെടുന്ന ഫലവര്‍ഗ്ഗമാണ് മക്കോട്ട ദേവ.
തണല്‍ ഉള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന ഈ ഫല വൃക്ഷം 7 - 10 അടി ഉയരം വെക്കുന്നതാണ്. ഇന്തോനേഷ്യ ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മക്കോട്ട ദേവയുടെ ഉത്ഭവ സ്ഥാനമായി കരുതപ്പെടുന്നത്.
മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് ഇവ പൂക്കുന്നത്. ഇതിന്റെ കായ്കള്‍ തടിയിലാണ് ഉണ്ടാവുന്നത്. പഴുക്കുമ്പോള്‍ കടും ചുവപ്പ് നിറമാണ്. കായ്കള്‍ നേരിട്ട് കഴിക്കാന്‍ പാടില്ല.
കായ്കള്‍ ചെറുതായി അരിഞ്ഞു ഉണങ്ങിയിട്ടു വേണം ഉപയോഗിക്കാന്‍. അടച്ചുറപ്പുള്ള പാത്രത്തില്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചു വെക്കാം. ഓരോ അല്ലി എടുത്ത് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചാറി,അല്ലി പുറത്തെടുത്തു കളഞ്ഞതിന് ശേഷം ആ വെള്ളമാണ് നമ്മള്‍ കുടിക്കേണ്ടത്.
മക്കോട്ട ദേവ വൃക്ഷം നടുന്നതിനെകുറിച്ചും മറ്റു പരിചരണങ്ങളും അറിയാന്‍ വീഡിയോ കാണാം.
No comments