പൂന്തോട്ടത്തിനു മാറ്റ് കൂട്ടും ഡാലിയ ചെടിയുടെ തൈകള്‍ ഇങ്ങിനെ ഉണ്ടാക്കാം
ചെടികളെ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും നടാന്‍ ആഗ്രഹിക്കുന്ന ചെടിയാണ് ഡാലിയ. ഏറെ ഭംഗിയുള്ള പൂക്കള്‍ തന്നെയാണ് അതിന്റെ കാരണം. സാധാരണയായി ചെടിയുടെ കിഴങ്ങ് നട്ടും കമ്പിനു വേരുപിടിപ്പിച്ചുമാണ് പുതിയ ചെടികള്‍ ഉണ്ടാക്കുനത്.
കിഴങ്ങ് നട്ട് ചെടികള്‍ വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. ചെടിയായിട്ടാണ് വാങ്ങുന്നതെങ്കില്‍ ചുവടു ഭാഗം മൂപ്പെത്തിയവ വാങ്ങാനായി ശ്രദ്ധിക്കുക. കാരണം അതിന്റെ ചുവട്ടില്‍ കിഴങ്ങ് ഉണ്ടാവും.
സാധാരണ രണ്ടു വര്‍ഷമാണ് ഒരു ചെടിയുടെ ആയുസ്സ്. ചുവട്ടില്‍ കിഴങ്ങ് ഉള്ള ചെടിയാണങ്കില്‍ അതില്‍ നിന്നും 5 - 6 പുതിയ ചെടികള്‍ പിടിപ്പിചെടുക്കാന്‍ സാധിക്കും.
അതുപോലെ തന്നെ മൂപ്പെത്തിയ കമ്പില്‍ നിന്നും പുതിയ ശിഖരങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ അവയും നടാനായി തിരഞ്ഞെടുക്കാവുന്നതാണ്. അതായത് ഏകദേശം 3 ഇഞ്ച് നീളമുള്ള നല്ല ആരോഗ്യമുള്ള കമ്പുകള്‍ വേണം നടനായി എടുക്കുവാന്‍.
പുതിയ ശിഖരങ്ങളുടെ ഉള്ളില്‍ കട്ടിയുള്ള കാമ്പ് ഉണ്ടായിരിക്കും. പക്ഷെ മൂപ്പെത്തിയ ശിഖരങ്ങളുടെ ഉള്‍വശം പൊള്ളയായിരിക്കും. ഇവ നട്ടാല്‍ പിടിക്കില്ല.
കമ്പുകള്‍ നടുമ്പോള്‍ വെയില്‍ കൊള്ളാത്ത സ്ഥലത്ത് വേണം ചട്ടികള്‍ വെക്കുവാന്‍. കാലാവസ്ഥ അനുയോജ്യമാണങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ വേരുകള്‍ പിടിച്ചു പുതിയ തളിരിലകള്‍ വരുന്നത് കാണാം.
എങ്കിലും കമ്പുകള്‍ നട്ട് പുതിയ ചെടികള്‍ പിടിപ്പിക്കുനത് എപ്പോഴും വിജയിക്കണം എന്നില്ല. വളര്‍ച്ച പൂര്‍ത്തിയായി മുരടിച്ചു തുടങ്ങുന്ന ചെടികള്‍ ചുവട്ടില്‍ നിന്നും രണ്ടിഞ്ചു പൊക്കത്തില്‍ മുറിച്ചു നിര്‍ത്തുക . ഒരാഴ്ചയ്ക്ക് ശേഷം മണ്ണിളക്കി കിഴങ്ങുകള്‍ നടാനായി എടുക്കാവുന്നതാണ്.
ഡാലിയ ചെടിയുടെ പരിപാലനവും നിറയെ പൂക്കള്‍ പിടിക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങളും തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വരുന്നതാണ്. ദയവായി ഫോളോ ചെയ്യുക. ചെടികളുടെ പുതിയ വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/G4ZoQpjJmr51AM3L03m7pJ
No comments