ഇനി മൊബൈലിലൂടെ മണ്ണിലെ പോഷകമൂല്യങ്ങള്‍ മിനിറ്റുകള്‍ കൊണ്ട് പരിശോധിക്കാം.
മുന്പ് ഒരു പഞ്ചായത്തില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ കൂടുതല്‍ പുതുമയോടെ കേരളം മുഴുവന്‍ ലഭ്യമാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം കര്‍ഷകര്‍ക്ക് അവരുടെ കൃഷി സ്ഥലത്തെ മണ്ണിലെ പോഷകങ്ങളുടെ അളവ് അപ്പോള്‍ തന്നെ അറിയാന്‍ സാധിക്കുന്നു എന്നതാണ്.
ആന്ട്രോയിട് മൊബൈല്‍ ഉള്ളവര്‍ക്ക് പ്ലേ സ്റ്റോറില്‍ "mannu" എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ സാധിക്കും. ഭാഷ തിരഞ്ഞെടുത്ത ശേഷം മൊബൈലിലെ ജി പി എസ് സംവിധാനം ഓണ്‍ ചെയ്യുക.
ഏത് സ്ഥലത്തെ മണ്ണാണോ ചെക്ക് ചെയേണ്ടത് അതിനു മുകളിലായി മൊബൈല്‍ അനക്കാതെ പിടിച്ചു ചെക്ക് ചെയ്യാനുള്ള ഓപ്ഷന്‍ അമര്‍ത്തുക. ഏതാനും നിമിഷങ്ങള്‍ക്കൊണ്ട് ആ സ്ഥലത്തെ മണ്ണിന്റെ പോഷകങ്ങളുടെ ഓരോന്നിന്റെയും അളവ് മൊബൈല്‍ സ്ക്രീനില്‍ തെളിയും.
പരിശോധിക്കുന്ന മണ്ണിലെ പോഷകങ്ങളുടെ അളവ് കൂടുതലാണോ കുറവ് ആണോ എന്നത് ഓരോ കളര്‍ കോഡില്‍ ആയിരിക്കും കാണിക്കുക. അതുപോലെ തന്നെ ശതമാന കണക്കും കാണിക്കും.
ഏതു വിളയാണ് അവിടെ കൃഷി ചെയുന്നത് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആ വിളയ്ക്ക് ആവശ്യമായ പോഷകങ്ങളും കൃഷി ചെയ്യുന്ന മണ്ണില്‍ അത് കൃത്യമായി ഉണ്ടോ എന്നതും അറിയാന്‍ സാധിക്കും.
മാത്രമല്ല പോഷകങ്ങളുടെ കുറവിന് അനുസരിച്ച് എന്തൊക്ക വളം മണ്ണില്‍ ഇട്ടു കൊടുക്കണം എന്നതും ഈ അപ്ലിക്കേഷന്‍ നമ്മുക്ക് പറഞു തരുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
കേരളം മുഴുവന്‍ നടപ്പിലാക്കിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ മണ്ണ് ഗവേഷണ കേന്ദ്രത്തിലേയ്ക്ക് തിരിച്ചും അയക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ വിടെയോയിലൂടെ കേരള മണ്ണ് പര്യവേഷണ -മണ്ണ് സംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ ശ്രീ. സുധീഷ് കുമാര്‍ പങ്കുവെക്കുന്നു. വീഡിയോ കാണാം
No comments