Latest Updates

സാന്‍സിവേറിയ ചെടി വച്ച് വീടിന്റെ അകത്തളം മനോഹരമാക്കാം

നിരവധി ആള്‍ക്കാര്‍ക്ക് പ്രിയങ്കരിയായ ഇന്‍ഡോര്‍ പ്ലാന്റാണ്  സാന്‍സിവേറിയ അഥവാ സ്നേക്ക് പ്ലാന്റ്. നമ്മുക്കിവിടെ  സാന്‍സിവേറിയയുടെ നടീലും പരിചരണവും നോക്കാം.

ഇന്‍ഡോര്‍ ആയും ഔട്ട്‌ ഡോര്‍ ആയും വളര്‍ത്തുവാന്‍ പറ്റുന്ന ചെടിയാണിവ.  സാന്‍സിവേറിയയുടെ ഏറ്റവും വലിയ സവിശേഷത എന്താന്നു വച്ചാല്‍ ഓക്സിജന്‍ ബോംബ്‌ എന്നാണു ഇവ അറിയപ്പെടുന്നത്.

അതിനു കാരണം ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറംതള്ളുന്ന ചെടിയാണിവ. വായു ശുദ്ധീകരിക്കാന്‍ ഇവയുടെ കഴിവ് വലുതാണ്‌. വീടിനുള്ളിലെ അശുദ്ധവായുവിനെ അല്ലങ്കില്‍ വിഷ വായുവിനെ ഇവ ആഗിരണം ചെയ്യും. 

നല്ല ഓക്സിജന്‍ നമ്മുടെ റൂമില്‍ ഉണ്ടങ്കില്‍ ആരോഗ്യത്തിനു ഏറ്റവും നല്ലതാണു.അതിനാലാണ് ഇവ ഏറ്റവും കൂടുതല്‍ പേര്‍ വളര്‍ത്തുന്ന ഇന്‍ഡോര്‍ പ്ലാന്ടായി മാറിയത്.

ഇവയ്ക്കു വളരാന്‍ സൂര്യപ്രകാശം വലുതായി ആവശ്യമില്ല.  70 നു മുകളില്‍ വ്യത്യസ്തങ്ങളായ  സാന്‍സിവേറിയ ഉണ്ടങ്കിലും നമ്മുടെ നാട്ടില്‍ രണ്ടു തരത്തില്‍ ഉള്ളവയാണ് സാധാരണയായി കാണുന്നത്.

നീളമുള്ള ഇലകളോട് കൂടിയവയാണിത്. ഇലയുടെ അരികില്‍ മഞ്ഞ വരയോട് കൂടിയവയും മുഴുവന്‍ പച്ചനിറത്തില്‍ പുള്ളികളോട് കൂടിയവയും. മൂന്ന് വിധത്തില്‍ ഇവയെ നടാം.

വലിയ ചെടികള്‍ക്കടിയില്‍ നിന്നും പൊട്ടിമുളച്ചുവരുന്ന പുതിയ തൈകള്‍ പറിച്ചു നടാം. അതുപോലെ ഇലകള്‍, അതായത് തണ്ടിനോട് ചേര്‍ത്ത് വെളുത്ത ഭാഗം കൂട്ടി അടര്‍ത്തിയെടുക്കുന്ന പോളകള്‍ നട്ട് പിടിപ്പിക്കാം. അതുമല്ലങ്കില്‍ നീളമുള്ള ഒരില 3 ഇഞ്ച്‌ നീളത്തില്‍ വൃത്തിയുള്ള കത്രിക കൊണ്ട് മുറിച്ചു കഷണങ്ങള്‍ ആക്കി നടാം.

നടീലിനായി മണ്ണും മണലും ചേര്‍ന്ന മിശ്രിതമാണ് തയാറാക്കേണ്ടത്. ചകിരിചോര്‍ ചേര്‍ക്കരുത്. കാരണം ഇവയ്ക്ക് വെള്ളം വളരെ കുറവ് മതി. ഒരു കാരണവശാലും വെള്ളം തങ്ങി നില്‍ക്കരുത്. കാരണം വെള്ളം കെട്ടി കിടന്നാല്‍ ഇവ പെട്ടന്ന് നശിച്ചു പോകും. 

മനോഹരമായ ഇന്‍ഡോര്‍ പോട്ടുകളില്‍ ഇവയെ ലിവിംഗ് റൂമിലും ബെഡ് റൂമിലും ഓഫീസുകളിലുമൊക്കെ വെക്കാം. 10 ദിവസങ്ങള്‍ കൂടുമ്പോള്‍ അല്പം വെള്ളം ഒഴിച്ച് കൊടുക്കണം. അതുപോലെ തന്നെ ഉണങ്ങിയ ചാണകപൊടിയും വേപ്പിന്‍ പിണ്ണാക്കും ചെടിയുടെ വളര്‍ച്ചയ്ക്ക് അസരിച്ചു ഇട്ടു കൊടുക്കാം.

ഇലകളില്‍ അഴുകല്‍ കണ്ടാല്‍ വെള്ളം കൂടിയിട്ടു വേര് ചീയല്‍ ആവാന്‍ സാധ്യതയുണ്ട്. അങ്ങിനുള്ള ഇലകള്‍ മുറിച്ചു കളയുക. ഇലകള്‍ മഞ്ഞ നിറത്തില്‍ ആയാല്‍ അത് മുറിക്കുള്ളിലെ താപനില കൂടിയിട്ടാണ്. അപ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെക്കുക. 

ചെടി വാടുന്നതായി തോന്നിയാല്‍ കുറച്ചു ദിവസം സൂര്യപ്രകാശം 50 ശതമാനം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെക്കുക. വെളുത്ത പൂപ്പല്‍ കണ്ടാല്‍ വൃത്തിയുള്ള ഉണങ്ങിയ തുണി കൊണ്ട് തുടച്ചു കളയുക.

കൂടുതല്‍ ചെടിവിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/G4ZoQpjJmr51AM3L03m7pJ

No comments