Latest Updates

ഹൈബ്രിഡ് ലാന്റാന ചെടികള്‍കൊണ്ട് പൂന്തോട്ടം അടിപൊളിയാക്കാം.


കേരളത്തില്‍ വളരെയധികം കണ്ടുവന്നിരുന്ന ചെടിയാണ് ലാന്റാന. കൊങ്ങിണിപൂവ്, അരി പൂവ് എന്നൊക്കെയാണ് പ്രചാരത്തിലുള്ള പേരുകള്‍. ഈ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്നത് വേലിയായിട്ടൊക്കെ പണ്ട് വച്ചിരുന്ന നീളമുള്ള അരിപ്പൂ ചെടിയാണ്.

എന്നാല്‍ ഇപ്പോള്‍ കുറ്റി ചെടിയായിട്ടു വളരുന്ന ഹൈബ്രിഡ് കൊങ്ങിണി ചെടികള്‍ ലഭ്യമാണ്. മഞ്ഞ. ചുവപ്പ്, വയലറ്റ്, ഓറഞ്ച് തുടങ്ങി മനോഹരമായ കളറുകളില്‍ ഇവയുണ്ട്. പല കളറുകള്‍ ഒരുമിച്ചുള്ള പൂക്കള്‍ ഇടുന്നവയും ഈ ചെടിയുടെ പ്രത്യേകതയാണ്.

ചാണകപൊടിയും മണ്ണും ചകിരി ചോറും ചേര്‍ത്തുള്ള നടീല്‍ മിശ്രിതമാണ് ഹൈബ്രിഡ് കൊങ്ങിണി ചെടികള്‍ നടാനായി തയ്യാറാക്കേണ്ടത്. ചട്ടികളിലും നിലത്തും ഇവയെ നടാം. 

ഇവ നടുന്ന ക്രമീകരണത്തിലാണ് ഇവയുടെ ഭംഗി ഇരിക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍ വീട്ടിലേയ്ക്കുള്ള വഴി 6 മീറ്റര്‍ നീളം ഉള്ളതാന്നിരിക്കട്ടെ. നമ്മള്‍ വാങ്ങുന്നത് മഞ്ഞ, ചുവപ്പ്, വയലറ്റ് നിറങ്ങളുള്ള ചെടികള്‍ ആണെങ്കില്‍ വഴിയുടെ രണ്ടു വശത്തും 2 മീറ്റര്‍ നീളത്തില്‍ ഒരേ കളറുകള്‍ ഇരു വശങ്ങളിലും വരുന്ന രീതിയില്‍ പൂത്ത് നില്‍ക്കുന്നത് എത്ര മനോഹരമായിരിക്കും.

ശരാശരി രണ്ടടി പൊക്കത്തില്‍ ഇവയെ പ്രൂണ്‍ ചെയ്തു നിര്‍ത്തണം. രണ്ടു തരത്തില്‍ ഇവയെ പ്രൂണ്‍ ചെയ്യാം. സോഫ്റ്റ്‌ പ്രൂണിങ്ങും ഹാര്‍ഡ് പ്രൂണിങ്ങും. സോഫ്റ്റ്‌ പ്രൂണിംഗ് എന്നുവച്ചാല്‍ പൂക്കള്‍ കുറയുന്ന സമയത്ത് ആഗ്ര ഭാഗത്തുനിന്നും 2-3 ഇഞ്ച്‌ താഴെ വെച്ച് കമ്പുകള്‍ കോതി വിടുക.
AFTER HARD PRUNING 
ഹാര്‍ഡ് പ്രൂണിംഗ് രീതിയില്‍ ചുവട്ടില്‍ നിന്നും ഒരടി പൊക്കത്തില്‍ ഇലകള്‍ ഇല്ലാത്ത രീതിയില്‍ കമ്പുകള്‍ മുറിച്ചു വിടാം മഴക്കാലത്താണ് ഇങ്ങിനെ ചെയ്യേണ്ടത. ഈ രണ്ടു രീതിയിലും പ്രൂണിംഗ്  ചെയ്യുന്നതുകൊണ്ട് പുതിയ നാമ്പുകള്‍ വന്നു ചെടി നിറയെ പൂക്കള്‍ നിറഞ്ഞു നില്‍ക്കും.

വളമായി ചാണകപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ ഇട്ടു കൊടുക്കാം. പ്രൂണിംങ്ങിനു ശേഷം നൈട്രജന്‍ കൂടുതല്‍ ഉള്ള വളങ്ങള്‍ കൊടുക്കാം, ഹാര്‍ഡ് പ്രൂണിംഗ് വര്‍ഷത്തില്‍ ഒരു തവണയും സോഫ്റ്റ്‌ പ്രൂണിംഗ് രണ്ടു തവണയും ചെയ്യാം.

നിങ്ങളുടെ സുഹൃത്തുക്കളിലെയ്ക്ക് ഈ അറിവുകള്‍ ഷെയര്‍ ചെയ്യണേ. പുതിയ ചെടി വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/BLShhawkCrpF15Nvry9qgP


No comments