Latest Updates

വീടിനു രാജകീയ പ്രൌഡി നല്‍കും രാജമല്ലി

പണ്ട് കാലത്ത് എല്ലാ വലിയ തറവാട്ടു മുറ്റത്തും പന്തലിച്ചു പൂത്ത് നിന്നിരുന്ന ചെടിയാണ് രാജമല്ലി. സ്ഥലവും മുറ്റവും എല്ലാം കുറഞ്ഞു വന്നപ്പോള്‍ രാജമല്ലി പോലുള്ള വലിയ ചെടികളും വീടുകളില്‍ നിന്ന് അപ്രത്യക്ഷമായി.

പേര് പോലെ തന്നെ ഇവ പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ രാജകീയ പ്രൌഡിയാണ്. അതിനാലാവണം നമ്മുടെ നാട്ടില്‍ രാജമല്ലി എന്ന പേര് വീണത്‌. പീക്കോക്ക് ഫ്ലവര്‍ (മയില്‍ പൂവ് ) ബേര്‍ഡ് ഓഫ് പാരഡേസ് (സ്വര്‍ഗ്ഗത്തിലെ പക്ഷി ) എന്നുമൊക്കെ പല പേരുകള്‍ ഉണ്ടിവയ്ക്ക്.

ഔട്ട്‌ ഡോര്‍ ഡിസൈനിങ്ങും ഗാര്‍ഡന്‍ കണ്സേപ്ടും ഒക്കെ മാറി വരുന്ന ഈ കാലത്ത് രാജമല്ലി ചെടികള്‍ പഴയ പ്രൌഡിയോടെ വീട്ടു മുറ്റങ്ങളില്‍ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.

ഔട്ട്‌ ഡോര്‍ ഡിസൈനര്‍സ് ഇപ്പോള്‍ പ്രത്യേകം സജെസ്സ്റ്റ് ചെയുന്ന ചെടിയാണ് രാജമല്ലി. അതിനു രണ്ടു കാരണം ഉണ്ട്. ഒന്ന് വര്ഷം മുഴുവന്‍ ഇതില്‍ പൂക്കള്‍ ഉണ്ടാവും. രണ്ട് നല്ലൊരു തണല്‍ മരം കൂടിയാണ് രാജമല്ലി.

ഒരു കുട നിവര്‍ത്തി വെക്കുന്നത് പോലെയാണ് രാജമല്ലിയെ വളര്‍ത്തിയെടുക്കേണ്ടത്. അതിനായി കൃത്യ സമയങ്ങളില്‍ പ്രൂണ്‍ ചെയ്തു വിടണം. പരമാവധി 3- 4 മീറ്റര്‍ ഉയരത്തില്‍ മാത്രമേ ഇവയെ വളര്‍ത്താവു.

നന്നായി പൂവിടുന്ന സമയങ്ങളില്‍ മുകള്‍വശത്തെ  ഇലകള്‍ കാണാത്ത വിധത്തില്‍ രാജമല്ലിയില്‍ പൂക്കള്‍ ഉണ്ടാവും. ഓര്‍ക്കേണ്ട കാര്യം വീടിനോട് തൊട്ടു ചേര്‍ന്ന്‍ ഇവയെ വളര്‍ത്തരുത്. ഒന്നാമത്തെ കാര്യം ഇതില്‍ ചെറിയ മുള്ളുകള്‍ ഉണ്ടാവും. മറ്റൊന്ന് ഇത് പൂത്ത് നില്‍ക്കുന്നത്തിന്റെ ഭംഗി ആസ്വദിക്കണമെങ്കില്‍ സിറ്റ് ഔട്ടില്‍ നിന്നും 10 - 15 മീറ്റര്‍ ദൂരത്തില്‍ വേണം വളര്‍ത്തുവാന്‍.

ചുവപ്പ്, മഞ്ഞ, ഓറഞ്ചു,വെള്ള  നിറങ്ങള്‍ കൂടാതെ മിശ്രനിറങ്ങളിലും രാജമല്ലി പൂക്കള്‍ ഉണ്ടാവാറുണ്ട്. നഗരങ്ങളിലെ ആഡംബര വീടുകളില്‍ ഇപ്പോള്‍ ഒരു നൊസ്റ്റാള്‍ജിക്ക് ഓര്‍മ്മയായി രാജമല്ലി നട്ട് വളര്‍ത്തുന്നവരുണ്ട്.

ഉണങ്ങിയ വിത്തുകള്‍ കിളിര്‍പ്പിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്‌. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/BLShhawkCrpF15Nvry9qgP

No comments