മാങ്കോസ്റ്റിന്‍ പഴങ്ങളെ കുറിച്ചറിയാം
കേരളത്തില്‍ പ്രചാരം നേടിയിട്ടുള്ള പഴവര്‍ഗ്ഗമാണ് മാങ്കോസ്റ്റിന്‍. ഫലവൃക്ഷം മാത്രമല്ല നല്ലൊരു അലങ്കാര വൃക്ഷം കൂടിയാണിവ. ഇലത്തഴപ്പ് വളരെ കൂടുതലുള്ള ഇവയുടെ വളര്‍ച്ച വളരെ സാവധാനമാണ്.
വളര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തണല്‍ ഉള്ളത് നല്ലതാണെങ്കിലും പൂവിടുന്ന സമയത്ത് നല്ലതുപോലെ വെയില്‍ ആവശ്യമാണ്. പൊട്ടാസ്യം, നൈട്രേറ്റ് തുടങ്ങിയവ പൂവിരിയുമ്പോള്‍ പത്തു ദിവസത്തെ ഇടവേളയില്‍ ഇലകളില്‍ തളിച്ച് കൊടുക്കുന്നതും ബോറോണ്‍ മിശ്രിതം ചുവട്ടിലും വിതറുന്നത് കായ് പൊഴിച്ചില്‍ തടയും.
അതുപോലെ തന്നെ ചാണകപൊടി, കമ്പോസ്റ്റ് മുതലായ ജൈവവളങ്ങള്‍ കൊടുക്കുന്നതും മാങ്കോസ്റ്റിന്‍ പഴങ്ങളുടെ രുചി വര്‍ധിപ്പിക്കാന്‍ ഉതകുന്നവയാണ്.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മാങ്കോസ്റ്റിന്‍. നല്ലതുപോലെ നീര്‍ വാഴ്ച്ച ഉള്ള സ്ഥലങ്ങളില്‍ വേണം ഇവ നടുവാന്‍. വെള്ളം കൂടുതല്‍ ഉള്ള സ്ഥലങ്ങളിലെ പഴത്തിനു മഞ്ഞക്കറ വളരെ കൂടുതല്‍ ആയി കാണാറുണ്ട്.
ശരാശരി 20 - 25 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന വൃക്ഷമാണ് മാങ്കോസ്റ്റിന്‍. അതുകൊണ്ട് തന്നെ അതിനനുയോജ്യമായ സ്ഥലങ്ങളില്‍ വേണം നടുവാന്‍. വീടിനോട് തൊട്ടു ചേര്‍ന്ന് വെക്കുന്നത് അഭികാമ്യമല്ല.
പലവിധ മൂല്യ വര്‍ധിത ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുവാന്‍ മാങ്കോസ്റ്റിന്‍ പഴങ്ങള്‍ ഉപയോഗിക്കുന്നു. അതുപോലെ തന്നെ പഴങ്ങളുടെ പുറംതോട് ഔഷധ നിര്‍മ്മാണത്തിനായും ഉപയോഗിക്കുന്നു.
കൂടുതല്‍ കാര്‍ഷിക വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS
No comments