വ്യവസായിക അടിസ്ഥാനത്തില്‍ പ്ലാവ് കൃഷി ചെയ്ത് ലാഭമാക്കാം
ലോക വിപണിയില്‍ ചക്കയുടെ ഡിമാന്റ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പ്ലാവ് കൃഷി ഇപ്പോള്‍ പല സ്ഥലങ്ങളിലും വ്യാവസായികമായി ചെയ്തു തുടങ്ങിയിരിക്കുന്നു. റബ്ബര്‍കൃഷി ഉണ്ടായിരുന്ന പലരും പകുതിയെങ്കിലും സ്ഥലത്ത് റബ്ബര്‍ മാറ്റി ബഡ് പ്ലാവുകള്‍ നട്ട് പരീക്ഷിച്ചു വരുന്നു.
ചക്കയില്‍ നിന്നും ഒരു വര്ഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയതോടു കൂടിയാണ് കേരളത്തിലും പ്ലാവ് കൃഷി വര്‍ധിക്കുവാന്‍ കാരണം. അതുപോലെ തന്നെ പുറത്തേക്ക് വന്‍തോതില്‍ കയറ്റുമതിയും തുടങ്ങിയിട്ടുണ്ട്.
നടീല്‍ രീതി
സമചതുര സംവിധാനത്തില്‍ 10 മീറ്റര്‍ അകലമാണ് ബഡ് പ്ലാവ് കൃഷിക്ക് അനുയോജ്യം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് പ്ലാവ് നടാന്‍ നല്ലത്. മികച്ച വളപ്രയോഗവും ജലസേചനവും ഉണ്ടങ്കില്‍ 3 - 5 വര്‍ഷങ്ങള്‍ക്കൊണ്ട് തൈകള്‍ പടര്‍ന്നു വളരുകയും കായ്ക്കുകയും ചെയ്യുന്നു.
ഒരു മീറ്റര്‍ സമചതുരത്തില്‍ എടുത്ത കുഴിയില്‍ 15 - 20 കിലോ കാലിവളവും കമ്പോസ്റ്റും മേല്‍മണ്ണുമായി കൂട്ടി ഇളക്കി നിറക്കുക. ഇതോടൊപ്പം വേപ്പിന്‍ പിണ്ണാക്കും സൂപ്പര്‍ ഫോസ്ഫേറ്റും ചേര്‍ക്കാവുന്നതാണ് ഇപ്രകാരമുള്ള കുഴിയുടെ നടുക്ക് ഒരു പിള്ളക്കുഴിയുണ്ടാക്കി ബഡ് പ്ലാവ് തൈകള്‍ നടാവുന്നതാണ്.
പരിചരണം
വളര്‍ന്നു തുടങ്ങുമ്പോള്‍ കാറ്റ് പിടിക്കാതിരിക്കാന്‍ താങ്ങ് കമ്പ് കൊടുക്കുന്നത് നന്നായിരിക്കും. ഒട്ടുസന്ധിയില്‍ നിന്നല്ലാതെ വളര്‍ന്നു വരുന്ന നാമ്പുകള്‍ മുറിച്ചു കളയേണ്ടാതാണ്. നല്ല സൂര്യപ്രകാശം പ്ലവുകളുടെ വളര്‍ച്ചയില്‍ അത്യാവശ്യ ഘടകമാണ്.
വേനല്‍കാലത്ത് നനച്ചു കൊടുക്കണം. ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുന്നത് മണ്ണിലെ ജലാംശം നഷ്ട്ടപെടുന്നത് തടയും. ഒരു മീറ്റര്‍ ഉയരംവരെ ശാഖകള്‍ വളരുവാന്‍ അനുവദിക്കരുത്. ഒരു മീറ്റര്‍ ഉയരത്തിന് മുകളില്‍ എല്ലാ ദിശയിലേക്കും കമ്പുകള്‍ വളരുവാന്‍ അനുവദിക്കുക.
ഓരോ വര്‍ഷവും 10 കിലോ മുതല്‍ 50 കിലോ വരെ കാലിവളവും കമ്പോസ്റ്റും മണ്ണില്‍ ചേര്‍ത്തു കൊടുക്കേണ്ടതാണ്. അഞ്ചാം വര്ഷം മുതല്‍ നൈട്രജെനും പൊട്ടാഷും ചേര്‍ന്ന വളങ്ങള്‍ ഇട്ടു കൊടുക്കുന്നത്തിലൂടെ മികച്ച വിളവു പ്രതീക്ഷിക്കാം.
വലിയ രോഗബാധകള്‍ സാധാരണയായി പ്ലാവുകള്‍ക്ക് ഉണ്ടാവില്ല എങ്കിലും റൈസോപ്പസ് കുമിളുകളും തണ്ടുതുരപ്പന്‍ പുഴുവിന്റെ സാന്നിധ്യവും തുടക്കത്തിലേ കണ്ടു പിടിച്ചു പ്രതിവിധികള്‍ ചെയ്യേണ്ടതാണ്. ഓര്‍ക്കേണ്ട മറ്റൊരു കാര്യം ചക്ക നിലത്തുവീണ് ചീയാതിരിക്കാന്‍ ഉള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ കൃഷി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/CmlfYVUZy3B5zAAUizXJpY
No comments