ഡ്രാഗണ്‍ ഫ്രൂട്ട് നടീലും പരിചരണവും
വളരെ അടുത്ത കാലത്ത് കേരളത്തില്‍ പ്രചാരം നേടിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപഴം. പൊതുവേ വരണ്ട കാലാവസ്ഥ ഇഷ്ട്ടപെടുന്ന ഇവ കള്ളി ചെടിയുടെ വര്‍ഗ്ഗത്തില്‍ പെട്ടതാണ്.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. നന്നായി വളരുന്ന ചെടിയില്‍ ഒരേ സമയം 8 - 10 കായ്കള്‍ ഉണ്ടാവും. ഒരു കായ ഏകദേശം അരക്കിലോയോളം തൂക്കം ഉണ്ടാവും.
കള്ളി ചെടിയുടെ വര്‍ഗ്ഗം ആയതുകൊണ്ട് തന്നെ വെള്ളം കുറവ് മതി ഇവയ്ക്കു. തണ്ടുകളില്‍ മുള്ളുകള്‍ ഉള്ള ഇവയുടെ പൂക്കള്‍ ഉണ്ടാവുന്നത് രാത്രിയിലാണ്. തണ്ടുകള്‍ മുറിച്ചു മണ്ണില്‍ നട്ടാണ് പുതിയ ചെടികള്‍ ഉണ്ടാക്കി എടുക്കുക.
നട്ട് മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് കായ്കള്‍ ഇടാന്‍ തുടങ്ങും. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ വീഡിയോ കാണാം.
No comments