Latest Updates

ചെടികളുടെ കമ്പുകളില്‍ വളരെ എളുപ്പം വേര് പിടിപ്പിക്കാം

പല ചെടികളുടെയും പുതിയ തൈകള്‍ നമ്മള്‍ ഉണ്ടാക്കുന്നത് കമ്പുകള്‍ നട്ട് വളര്‍ത്തിയാണ്. പക്ഷെ ചിലപ്പോഴെങ്കിലും ഈ രീതി പരാജയപ്പെടാറുണ്ട്. അതിന്റെ പ്രധാന കാരണം പുതിയ വേരുകള്‍ പിടിക്കാതെ പോവുന്നതാണ്.

 ഇതിനൊരു പരിഹാരമായി പതിവെക്കല്‍ രീതി പരീക്ഷിക്കാം. നടാന്‍ ഉദേശിക്കുന്ന ചെടിയുടെ കമ്പുകള്‍ തിരഞ്ഞെടുക്കുക. നല്ല ആരോഗ്യമുള്ള ഇടത്തരം വളര്‍ച്ച എത്തിയ കമ്പുകള്‍ ആയിരിക്കണം.

കമ്പിന്റെ ഒരു വശം ഒരിഞ്ചു നീളത്തില്‍ തൊലി ചെത്തി മാറ്റുക. ഒരു വീതിയുള്ള ചകിരി കഷണത്തില്‍ മണ്ണും ചാണകപൊടിയും കൂടി കൂട്ടി കുഴച്ചു തൊലി ചെത്തി മാറ്റിയ ഭാഗത്ത് വെച്ച് കെട്ടുക.  ശേഷം ചെറുതായി നനച്ചു കൊടുക്കണം.

ഏകദേശം പത്തു ദിവസങ്ങള്‍ കൊണ്ട് നിരവധി വേരുകള്‍ പൊട്ടി മുളച്ചു വരുന്നതായി കാണാം. എല്ലാ ദിവസവും ചെറുതായി നനച്ചു കൊടുക്കുന്നത് നല്ലതാണ്. വേര് പിടിച്ചതിന്റെ അടി ഭാഗത്ത് നിന്ന് കമ്പ് മുറിച്ചു മാറ്റി മണ്ണില്‍ നടാം.

ഇങ്ങിനെ വേര് പിടിപ്പിക്കുനതിന്റെ വീഡിയോ കാണാം. watch this video എന്നതില്‍ ക്ലിക്ക് ചെയ്യുക 

No comments