Latest Updates

ഗ്രോബാഗ്‌ നിറക്കുമ്പോള്‍ ഈ ടിപ്സ് ഓര്‍ക്കുക. നല്ല വിളവ്‌ കിട്ടും

നിരവധി പേര്‍ ഇപ്പോള്‍ കൃഷി ചെയുന്നത് ഗ്രോ ബാഗുകളിലാണ്. പക്ഷെ പലരും പറയുന്ന കാര്യമാണ് ഗ്രോ ബാഗില്‍ നട്ട ചെടികളും പച്ചക്കറികളും വാടി പോയി അല്ലങ്കില്‍ കായ്ഫലം കുറവാണ് എന്നൊക്കെ.

ഇങ്ങിനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഗ്രോ ബാഗ്‌ നിറക്കുമ്പോള്‍ ചെയ്യാതെ പോകുന്ന കാര്യങ്ങള്‍ കൊണ്ടാവാന്‍ സാധ്യതയുണ്ട്. ഒന്നാമതായി ചെയ്യേണ്ട കാര്യം പുതുതായി വാങ്ങുന്ന ഗ്രോ ബാഗുകള്‍ അല്‍പനേരം വെള്ളത്തില്‍ ഇട്ടു കഴുകി എടുത്തതിനു ശേഷമേ നടീല്‍ മിശ്രിതം നിറക്കാവു.

കാരണം പുതിയ ബാഗുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ പറ്റി പിടിച്ചിരിക്കുന്ന കെമിക്കലുകള്‍ ചെടിക്ക് ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ നടാന്‍ പോകുന്ന പച്ചക്കറികള്‍ എന്തൊക്കെയാണെന്ന് ആദ്യമേ തീരുമാനിച്ചതിനു ശേഷം അതിനു അനുസരിച്ചുള്ള മിശ്രിതം വേണം തയ്യാറാക്കുവാന്‍.

മറ്റൊരു കാര്യം കിളച്ചെടുത്ത മണ്ണ് അപ്പോള്‍ തന്നെ ഗ്രോ ബാഗില്‍ നിറക്കരുത്. നല്ല ചുവന്ന മണ്ണാണ് നടാന്‍ അനുയോജ്യം. ഈ മണ്ണ് കല്ലും കട്ടയും നീക്കി എടുക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഗ്രോ ബാഗിന് 5 ഗ്രാം കുമ്മായം എന്ന തോതില്‍ മണ്ണില്‍ കൂട്ടി ഇളക്കണം.

വാട്ടരോഗങ്ങളും മറ്റു മണ്ണ് കേടുകളും നിയന്ത്രിക്കാനാണ് കുമ്മായം ചേര്‍ക്കുന്നത്. പ്രത്യേകിച്ച് തക്കാളി പോലുള്ള പച്ചക്കറികള്‍ക്ക് വാട്ട രോഗം വളരെ കൂടുതലാണ്. ഇങ്ങിനെ ചെയ്താല്‍ ഒരു പ്രോബ്ലവും വരില്ല.

അതുപോലെ തന്നെ ചാണകപൊടിയും മണ്ണിര കമ്പോസ്റ്റും ചകിരി ചോറും മറ്റു വളങ്ങളും മണ്ണിന്റെ കൂടെ കൂട്ടി ഇളക്കി 5 - 7 ദിവസം നല്ലത് പോലെ വെയില്‍ കൊള്ളിച്ചിടണം. ഓരോ ദിവസവും ഇളക്കി കൊടുക്കുകയും വേണം.

ഗ്രോ ബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നടീല്‍ മിശ്രിതം നിറക്കാവു. ഇങ്ങിനെ തയാറാക്കിയ ഗ്രോ ബാഗിലേക്കു തൈകള്‍ നടാം. കൂടുതല്‍ കൃഷി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/BLShhawkCrpF15Nvry9qgP


No comments