Latest Updates

ഡയാന്തസ് ചെടികളുടെ പരിപാലനം

സീസണല്‍ ചെടിയായ് പരിഗണിക്കുന്ന മനോഹരമായ ചെടിയാണ് ഡയാന്തസ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് സാധാരണയായി ഈ ചെടി നിറയെ പൂവിടുക.

മണല്‍ കൂടുതല്‍ ഉള്ള അളവില്‍ വേണം നടീല്‍ മിശ്രിതം തയാറാക്കുവാന്‍. ഉണങ്ങിയ ചാണകപൊടി വളമായി ചേര്‍ത്ത് കൊടുക്കാം.

ചെടിച്ചട്ടിയില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ ആയാല്‍ ചെടിയുടെ തണ്ട്‌ ചീഞ്ഞു പോകാറുണ്ട്.

നല്ലത് പോലെ സൂര്യപ്രകാശം വേണ്ടിയ ചെടിയാണ് ഡയാന്തസ്. വേനല്‍ കാലത്ത് എല്ലാ ദിവസവും നനക്കുവാന്‍ ശ്രദ്ധിക്കണം.  കൃത്യമായ ഇടവേളകളില്‍ ചാണകപൊടിയോ കമ്പോസ്റ്റോ വളമായി ചേര്‍ത്ത് കൊടുക്കാം.

പൂക്കള്‍ വിരിഞ്ഞതിനു ശേഷം വാടിപോകുമ്പോള്‍ അത് മുറിച്ചു മാറ്റുന്നത് നല്ലതാണ്. കാരണം അതില്‍ വിത്തുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വിത്തുകളുടെ എണ്ണം കൂടുമ്പോള്‍ ചെടി നശിച്ചു പോകാറാണ് പതിവ്.

അതുപോലെ തന്നെ മഴക്കാലമെത്തുമ്പോള്‍ മഴകൂടുതല്‍ നനയാത്ത വിധത്തില്‍ ചെടിച്ചട്ടികള്‍ മാറ്റി സ്ഥാപിക്കണം. കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാന്‍ വീഡിയോ കാണാം.

കൂടുതല്‍ ചെടി വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകു.

No comments