പ്ലാസ്റ്റിക് ജാര്‍ കൊണ്ടൊരു കിടില്ലന്‍ ഗാര്‍ഡന്‍ മോഡല്‍
കടയില്‍ നിന്നും വാങ്ങുന്ന എണ്ണയും ലോഷനുമൊക്കെ ഇപ്പോള്‍ വ്യത്യസ്ത ആകൃതിയിലുള്ള പ്ലാസ്റ്റിക് ജാറുകളില്‍ വരാറുണ്ട്. ഉപയോഗശേഷം സാധാരണ പലരും ഇവ വലിച്ചെറിഞ്ഞു കളയാറാണ് പതിവ്.
എന്നാല്‍ കൈപിടിയിയുള്ള വലിപ്പമുള്ള ജാറുകള്‍ ഇനി കളയരുത്. അതില്‍ വ്യത്യസ്തമായ രീതിയില്‍ ചെടികള്‍ നട്ട് പിടിപ്പിക്കാം.
ഓര്‍ക്കേണ്ട കാര്യം എന്തെങ്കിലും രീതിയില്‍ ഉള്ള കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള ജാറുകള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കി വേണം ചെടികള്‍ നടുവാനായി എടുക്കാന്‍.
താഴെയുള്ള വീഡിയോയില്‍ കാണുന്ന പോലെ കൃത്യമായ ആകൃതിയില്‍ കൈപിടി നിലനിര്‍ത്തിക്കൊണ്ട് ജാര്‍ മുറിച്ചെടുക്കുക. ചുവട് ഭാഗത്ത് നടീല്‍ മിശ്രിതം നിറച്ചതിനു ശേഷം കൈപിടിക്കുള്ളില്‍ കൂടി നീളമുള്ള ചെടിയുടെ തണ്ടുകള്‍ കടത്തി നടീല്‍ മിശ്രിതത്തില്‍ ഉറപ്പിക്കുക.
പത്തുമണി പോലെ മനോഹരമായ ചെടികള്‍ നട്ടാല്‍ കാണാന്‍ വളരെ ഭംഗിയാവും. കൈപിടിക്കുള്ളില്‍ മാത്രമല്ല ചുവടു ഭാഗത്തും ചെടികള്‍ നട്ട് ജാര്‍ നിറയുന്ന രീതിയില്‍ വളര്‍ത്തുക. സെറ്റ് ചെയ്യുന്ന വീഡിയോ കാണാം.
No comments