പി വി സി പൈപ്പില്‍ ഓര്‍ക്കിഡ് വളര്‍ത്തുന്ന അടിപൊളി ഐഡിയ
ഓര്‍ക്കിഡ് വളര്‍ത്തുന്നവര്‍ ധാരാളമുണ്ടാവും നമ്മുടെ ഇടയില്‍. നമ്മുടെ കാലാവസ്ഥയില്‍ നല്ലതുപോലെ വളര്‍ന്നു ഭംഗിയുള്ള പൂക്കള്‍ തരുന്ന ചെടികളാണ് ഓര്‍ക്കിഡ്.
ഓര്‍ക്കിഡ് നട്ടു വളര്‍ത്താനുള്ള പലതരം മാതൃകകള്‍ പ്രചാരത്തിലുണ്ട്. പി വി സി പൈപ്പില്‍ വളര്‍ത്തുന്ന രീതിയാണ് ഇവിടെ പറയുന്നത്. 4 - 6 അടി നീളമുള്ള പൈപ്പുകള്‍ ഇതിനായി തിരഞ്ഞെടുക്കാം.
വണ്ണം എത്ര ആയാലും കുഴപ്പമില്ല. അത്രയും നീളമുള്ള ഗ്രീന്‍ നെറ്റ് എടുക്കുക. പൈപ്പിന്റെ പുറത്ത് നല്ലതുപോലെ വരിഞ്ഞു ചുറ്റി കെട്ടുക.
ചെടി ചട്ടിക്കുള്ളിലോ മണ്ണില്‍ കുഴിയെടുത്തോ ഈ പൈപ്പിനെ ഉറപ്പിച്ചു നിര്‍ത്തുക. ശേഷം നടാന്‍ ഉദേശിക്കുന്ന ഓര്‍ക്കിഡ് ചെറുതായി മുറിച്ച ചകിരി തൊണ്ടിനുള്ളില്‍ വച്ച് ഗ്രീന്‍ നെറ്റിലേയ്ക്ക് ചേര്‍ത്ത് വച്ച് കെട്ടുക.
പൈപ്പിന്റെ നീളം അനുസരിച്ചു എത്രവേണേലും തണ്ടുകള്‍ ഈ രീതിയില്‍ പൈപ്പില്‍ പിടിപ്പിക്കാം. ആദ്യ ദിവസങ്ങളില്‍ നല്ലതുപോലെ നനച്ചു കൊടുക്കുക.
നിര്‍മ്മാണ രീതിഅറിയുവാന്‍ വീഡിയോ കാണാം. കൂടുതല്‍ ചെടികളുടെ വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/G4ZoQpjJmr51AM3L03m7pJ
No comments