Latest Updates

തെങ്ങ് നട്ട് നശിച്ചുപോയിട്ടുണ്ടോ ? വാങ്ങുന്നതിന് മുന്പ് ഈ അടിസ്ഥാന ഇനങ്ങളെ പറ്റി അറിയണം

കേരം തിങ്ങും കേരള നാട് എന്നൊക്ക പറയുമെങ്കിലും ഇന്ന് തേങ്ങയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു തന്നെ എത്തേണ്ട സ്ഥിതിയായി. 

കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്‍ പറയുകയുണ്ടായി ഇനി ഒരു തെങ്ങ് പോലും നടുകയില്ലന്നു. കാരണമായി അദ്ദേഹം പറഞ്ഞത് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി  നട്ട ഏകദേശം 5 - 7 വര്ഷം പ്രായമായ  അമ്പതോളം തെങ്ങുകള്‍ നശിച്ചു പോയെന്ന്.

നമ്മള്‍ ചെയ്യുന്ന അടിസ്ഥാനപരമായ തെറ്റ് തെങ്ങുകളുടെ  ഇനം തിരിച്ചറിയാതെ വാങ്ങി നടുന്നു എന്നതാണ്. തെങ്ങ് വില്‍ക്കുന്നവര്‍ നിറയെ കായ്ച്ചു നില്‍ക്കുന ഒരു ഫോട്ടോ വെച്ചിരിക്കും. അത് കണ്ടു നമ്മള്‍ വിചാരിക്കും 2 - 3 വര്ഷം കൊണ്ട് നമ്മള്‍ വാങ്ങുന്ന തെങ്ങും ഇതുപോലെ കായ്‌ പിടിക്കും എന്ന്.

പലരും തിരിച്ചറിയാത്ത കാര്യം ഫോട്ടോയില്‍ ഉള്ള തെങ്ങും വില്‍ക്കാന്‍ വെച്ചിരിക്കുന്ന തെങ്ങും രണ്ടാവും. വേറെ ഏതെങ്കിലും രാജ്യത്ത് നിന്നുപോലുമുള്ള  ഫോട്ടോയാവും അത്.

വാങ്ങുന്നതിന് മുന്പ് ഇവയുടെ ഉപയോഗം എന്താണെന്നു തീരുമാനിക്കണം. അതായത് കറിക്ക് അരക്കനാണോ അതോ ഇളനീരിനായിട്ടാണോ മുതലായവ.അതിനു അനുസരിച്ചുള്ള ഇനങ്ങള്‍ വേണം വാങ്ങാന്‍ 

പ്രധാനമായും മൂന്ന് വിധത്തില്‍ തെങ്ങുകളെ തരം തിരിക്കാം 

1. നാടന്‍ തെങ്ങ് 

2. കുള്ളന്‍ തെങ്ങ് 

3. സങ്കരയിനം 

നാടന്‍ തെങ്ങ് 

നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണുന്ന പൊക്കം കൂടിയ തെങ്ങുകളാണിവ. west coast tall { WCT} അഥവാ പശ്ചിമതീര നെടിയന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

ഈ കാലത്ത് പലരും ഇവ വെക്കാറില്ല. പ്രധാന കാരണം നട്ട് കുറഞ്ഞത് 5-6  വര്ഷം വേണം ഇവ കായ്ച്ചു തുടങ്ങാന്‍. പിന്നെ ഉയരം കൂടി പോകുമെന്നതിനാല്‍ കായ്കള്‍ പറിക്കാന്‍ ഉള്ള ബുദ്ധിമുട്ട്.

പക്ഷെ മനസിലാക്കേണ്ട കാര്യം കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇതുവരെ ഉള്ളതില്‍ ഏറ്റവും അനുയോജ്യമായ ഇനം ഈ നാടന്‍ തെങ്ങുകള്‍ തന്നെയാണു.മറ്റു രണ്ടു തരം തെങ്ങുകളെ അപേക്ഷിച്ച് ഇവയ്ക്ക് രോഗപ്രധിരോധ ശേഷി കൂടുതല്‍ ആണ് എന്നതാണ് പ്രധാന ഗുണം.

ഏറ്റവും രുചിയുള്ളതും കുറഞ്ഞത്‌ 75 വര്ഷം ആയുസ്സ് ഉണ്ടെന്നതും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.

കുള്ളന്‍ തെങ്ങ് 

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന ഇനമാണിത്. കാരണം മുന്പ് പറഞ്ഞതുപോലെ നിറയെ കായ്ച്ചു കിടക്കുന്ന ഫോട്ടോ കാണുമ്പോള്‍ തന്നെ വാങ്ങാന്‍ തോന്നും. 

നട്ട് രണ്ടു വര്ഷം കൊണ്ട് കായ്ക്കും എന്നതാണ് ഇവയുടെ ആകര്‍ഷണീയ പരസ്യം. ചുരുക്കം ചിലതൊഴിച്ചാല്‍ പലരുടെയും കുള്ളന്‍ തെങ്ങ് 5 വര്ഷം ആയിട്ടും ചൊട്ട പോട്ടാതെയുണ്ട്.

മറ്റു പലരുടെയും രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെല്ലി കുത്തി നശിപ്പിചിട്ടുണ്ടാവും. അതിനു കാരണം ഏറ്റവും കൂടുതല്‍ മധുരം ഉള്ള തെങ്ങ് ഇനമാണിത്. തേങ്ങ മാത്രമല്ല തെങ്ങിന്റെ കൂമ്പിനും ഈ മധുരം ഉണ്ട് അത് കൊണ്ടാണ് ചെല്ലി കുത്തലും മറ്റു രോഗങ്ങളും ഇവയെ പിടിമുറുക്കുന്നത്.

കറിക്ക് ഉപയോഗിക്കുനതിനെക്കാള്‍ ഇതിന്റെ ഉപയോഗം ഇളനീരിനായിട്ടാണ്. രുചി കുറവായതും കട്ടി ഇല്ലാത്തതുമായ വെള്ളകാംബാണ് ഇതുനുളത്. 20 - 25 വര്‍ഷമാണ്‌ ഇവയുടെ ആയുസ്സ്.

സങ്കരയിനം 

നാടന്‍ തെങ്ങിനെയും കുള്ളന്‍ ഇനത്തെയും സംയോജിപ്പിച്ചെടുത്തതാണ് സങ്കരയിനം. അതാണ് D x T പോലുള്ളവ . അത്യാവശം നല്ല പരിചരണമുണ്ടെങ്കില്‍ സങ്കരയിനം തെങ്ങുകളും കേരളത്തില്‍ വളര്തിയെടുക്കാവുന്നതാണ്.

താരതമെന്യ നാടനെ അപേക്ഷിച്ച് നേരത്തെ കായ്ക്കും. അതുപോലെ ഉയരം 5- 10 മീറ്റര്‍ വരെയോക്കെയാണ് ശരാശരി. ചെല്ലിയുടെ ആക്രമണം നാടന്‍ തെങ്ങിനെക്കള്‍ കൂടുതല്‍ ആവാന്‍ സാധ്യതയുള്ളതിനാല്‍ മുകള്‍വശം തെളിച്ചു മരുന്നുകള്‍ ഇട്ടുകൊടുത്തു കൊണ്ടിരിക്കണം.

ഇവയൊക്കെ കൂടാതെ തെങ്ങിന്റെ നടീല്‍ രീതികളും പരിചരണങ്ങളും കൃത്യമായി മനസ്സിലാക്കണം. തുടര്‍ന്നുള്ള പോസ്ടുകളില്‍ അവ വിവരിക്കുനതാണ്. ദയവായി ഫോളോ ചെയ്യുക.

കൃഷിയും പൂക്കളും അടങ്ങിയ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയുക https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh



No comments