ചെടിചട്ടികള്‍ ഉയരത്തില്‍ വെയ്ക്കാനുള്ള സ്റ്റാന്‍ടുകള്‍ കാണാം
ചെടിചട്ടികള്‍ ടെറസിലും സിറ്റ് ഔട്ടിലുമൊക്കെ വെക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് സ്ഥലപരിമിതിയും വെക്കുന്നിടം പായല്‍ പിടിക്കുക എന്നുള്ളതും. നിലത്തു നിരത്തി വെക്കുമ്പോള്‍ വളരെ കുറച്ചു ചട്ടികള്‍ മാത്രമേ നമുക്ക് വെക്കുവാന്‍ സാധിക്കുകയുള്ളൂ.
ഇതിനൊരു പരിഹാരമാണ് ചെടിച്ചട്ടികള്‍ കൂടുതല്‍ എണ്ണം വെക്കുവാന്‍ പറ്റുന്ന തട്ടുകള്‍ ഉണ്ടാക്കിയെടുക്കുക എന്നത്. ഇരുമ്പ്, അലുമിനിയം,സ്റ്റീല്‍ മുതലായവ കൊണ്ടുള്ള പല മാതൃകകള്‍ ഇപ്പോള്‍ വിപണിയില്‍ വാങ്ങുവാന്‍ കിട്ടും.
ഒരു തട്ട് മുതല്‍ 5 തട്ടുകള്‍ വരെയുള്ള മാതൃകകള്‍ ചെടികളും അതുപോലെ തന്നെ പച്ചക്കറികളും നടാന്‍ അനുയോജ്യമാണ്. ഇങ്ങിനെ വെക്കുമ്പോള്‍ 10 ചട്ടികള്‍ വെക്കുന്ന നിലത്തു 25 - 30 ചട്ടികള്‍ വരെ വെക്കുവാന്‍ സാധിക്കും.
അതുമാത്രമല്ല ഇലചെടികള്‍ പോലുള്ളവ ക്രമീകരിക്കുക ആണെങ്കില്‍ കാണുവാന്‍ സൂപ്പര്‍ ആവും. ഇരുംബ് നെറ്റ് കൊണ്ടുണ്ടാക്കിയ ചെടി വെക്കാനുള്ള മാതൃകകള്‍ ഈ വീഡിയോയില്‍ കാണാം.
No comments