Latest Updates

വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന മനോഹരമായ അലങ്കാരചെടിയാണ് റോയ്യോ.

വളരെ എളുപ്പത്തില്‍ നട്ട് വളര്‍ത്താവുന്ന അലങ്കാര ചെടിയാണ് റോയ്യോ. ബോട്ട് ലില്ലി, ഒയിസ്റ്റര്‍ , ഡിസ്കളര്‍, മോസെസ് എന്നൊക്കെ പല പേരുകള്‍ ഇവയ്ക്കുണ്ട്.  

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആയിട്ടും, നിലത്തും, തൂക്കിയിടുന്ന ചെടി ചട്ടികളിലും ഇവ മനോഹരമായി വളരുന്നതാണ്.

ശരാശരി സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ വേണം ഇവയെ നടുവാന്‍. നടുമ്പോള്‍ ചകിരി ചോര്‍ ചേര്‍ക്കാതിരിക്കുക. വെള്ളം ഒരുപാട് ചട്ടിക്കുള്ളില്‍ ഉണ്ടങ്കില്‍ ഈ ചെടികള്‍ പെട്ടന്നു നശിച്ചുപോകും 

നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികളില്‍ നിന്നും ധാരാളം പുതിയ തൈകള്‍ കിളിര്‍ത്തു വരും. ഇവയെ മറ്റു ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ്.

ഇവയുടെ നടീല്‍ രീതിയും പരിചരണവും അറിയുവാന്‍ വീഡിയോ കാണാം.


കൂടുതല്‍ ചെടി വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh

No comments