നേപ്പിയര്‍ തീറ്റപുല്‍ കൃഷിയിലൂടെ ലാഭം നേടാം.
വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന തീറ്റപുല്‍ കൃഷി ഇനമാണ് നേപ്പിയര്‍. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒരേക്കറില്‍ നിന്നും 80 - 100 ടണ്ണ്‍ തീറ്റപുല്ലു ഒരു വര്ഷം ലഭിക്കും.
നേപ്പിയര്‍ തീറ്റ പുല്ലില്‍ 10 % മാംസ്യവും 30 % നാരും അടങ്ങിയിരിക്കുന്നു.ഇവ പശുക്കള്‍ക്ക് തീറ്റയായി കൊടുക്കുന്നതിലൂടെ പാലുല്പാദനം കൂട്ടാനും കാലിത്തീറ്റയുടെ ചിലവ് പകുതിയായി കുറയ്ക്കാനും സാധിക്കും.
സുഗുണ, സുപ്രിയ, co 3 , co 4, co 5 തുടങ്ങിയവയാണ് ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ഇനങ്ങള്‍. നടാനായി രണ്ടോ മൂന്നോ മുട്ടുകളോട് കൂടിയ കമ്പുകള്‍ ഉപയോഗിക്കാം.ഒരു സെന്റില്‍ 100 - 120 കമ്പുകള്‍ നടാവുന്നതാണ്.
കിളച്ചൊരുക്കിയ മണ്ണില്‍ ഒരു സെന്റില്‍ രണ്ടു കിലോ കുമ്മായവും 10 കിലോ ചാണകപൊടിയും ചേര്‍ത്ത് കൊടുക്കേണ്ടതാണ്.രണ്ടടി അകലത്തില്‍ കമ്പുകള്‍ നടാവുന്നതാണ്.
വേനല്‍കാലത്ത് ജലസേചനം നല്‍കേണ്ടതാണ്. 45 ദിവസം കൂടുമ്പോള്‍ തണ്ടുകള്‍ മുറിക്കാവുന്നതാണ്. ഒരു ചുവട്ടില്‍ നിന്നും തുടര്‍ച്ചയായി 3 വര്‍ഷം മികച്ച വിളവു ലഭിക്കുന്നതാണ്. വളര്‍ച്ച കുറയുന്ന മൂടുകള്‍ പറിച്ചുമാറ്റി പുതിയവ നടെണ്ടതാണ്.
No comments