എളുപ്പത്തില്‍ വളര്‍ത്താന്‍ പറ്റുന്ന 15 ഇന്‍ഡോര്‍ പ്ലാന്റ്സ് പരിചയപ്പെടാം
ഇന്‍ഡോര്‍ പ്ലാന്റ്സിനു പ്രചാരം കൂടി വരുന്ന ഈ കാലത്ത് ചെടികള്‍ തിരഞ്ഞെടുക്കുനത്തില്‍ പാളിച്ച ഉണ്ടായാല്‍ നമ്മുടെ കാശ് പോകുന്നത് മിച്ചം. ഇന്‍ഡോര്‍ പ്ലാന്റ്സില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം വെളിച്ചം ആവശ്യമുള്ളതിന്റെ അളവാണ്.
ചിലര്‍ അഭുമുഖീകരിക്കുന്ന പ്രശ്നമാണ് അകത്തു വെച്ചിരിക്കുന്ന ചെടിയുടെ ഇലകള്‍ ഉണങ്ങി പോവുകയോ കളര്‍ മാറി പോവുകയോ ചെയ്യുന്നത്. ഇന്‍ഡോര്‍ ചെടികളില്‍ ഓരോ ഇനം ചെടികള്‍ക്കും ഓരോ അളവിലുള്ള വെള്ളവും വെളിച്ചവുമാണ് ആവശ്യം.
അതുകൊണ്ട് തന്നെ വീടിനുള്ളില്‍ ഏതു സ്ഥലത്താണ് ചെടികള്‍ വെക്കാന്‍ ഉദേശിക്കുന്നത് എന്നൊരു ധാരണ ആദ്യമേ വേണം. അവിടെ ഒരു പകല്‍ മുഴുവന്‍ ലഭിക്കുന്ന വെളിച്ചത്തിന്റെ അളവ് ഒന്ന് ശ്രദ്ധിക്കുക. അതിനു അനുസരിച്ച് ചെടികള്‍ തിരഞ്ഞെടുത്തു വെക്കാം.
ചില ചെടികള്‍ ഇരുണ്ട വെളിച്ചത്തു വളരുന്നവയുണ്ട്. അങ്ങിനെയുള്ളവയെ കൂടുതല്‍ സൂര്യപ്രകാശം അടിക്കുന്നിടത്തു വെച്ചാല്‍ ആ ചെടികള്‍ തീര്‍ച്ചയായും ഉണങ്ങിപോകും.
വീട്ടില്‍ വെക്കുവാന്‍ പറ്റുന്ന 15 ചെടികളെ നമ്മുക്ക് നോക്കാം. അവയുടെ നടീലും വെളിച്ചത്തിന്റെ അളവും വളങ്ങള്‍ എന്തോക്കെയാന്നും പരിചരണവുമെല്ലാം വിശദമായി വീഡിയോയില്‍ കാണാം.
1. അഗ്ലോനിമ അഥവാ ചൈനീസ് എവര്‍ഗ്രീന്‍
2 അരക്ക പാം
3. ബെഗോണിയ
4. ബാംബു പ്ലാന്റ്
5. കലേടിയം
6. കലാത്തിയ
7. ഫോക്സ് ടെയില്‍ ഫേണ്‍
8. ടാര്ഫ് ജൈട്
9.പോത്തോസ് അഥവാ മണി പ്ലാന്റ്
10. പീസ് ലില്ലി
11. ഫിലാ ടെണ്ട്രോണ്‍
12 . റബ്ബര്‍ പ്ലാന്റ്
13. സാന്സിവേരിയ
14. സ്പൈടെര്‍ പ്ലാന്റ്
15. സിങ്ങോനിയം
ഇതില്‍ നിങ്ങള്‍ ഇഷ്ട്ടപ്പെടുന്ന ചെടിയുടെ നടീലും പരിചരണവും വീഡിയോയില്‍ വിശദമായി കാണാം.
No comments