Latest Updates

വാഫിള്‍ ഹാങ്ങിംഗ് പ്ലാന്റ് നടീലും പരിചരണവും

വീടിനു ഭംഗി കൂട്ടാനായി ഹാങ്ങിംഗ് പ്ലാന്റ്സ് ഇപ്പോള്‍ വളരെ അധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. നിരവധി വ്യത്യസ്തങ്ങളായ ഹാങ്ങിംഗ് പ്ലാന്റ്സിനെ പറ്റി നമ്മള്‍ മുന്പ് ഈ സൈറ്റില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഇന്ന് പരിചയപ്പെടുന്നത് പര്‍പ്പിള്‍ വാഫിള്‍ ചെടിയാണ്.

പേര് പോലെ തന്നെ പര്‍പ്പിള്‍ കളറാണ് ഈ ചെടിക്ക്. കാര്‍ പോര്‍ച്ചിലും സിറ്റ് ഔട്ടിലുമൊക്കെ തൂക്കിയിടാന്‍ യോജിച്ചവയാണിത്. നടാന്‍ തിരഞ്ഞെടുക്കുന്ന ചട്ടി വെള്ളം വാര്‍ന്നു പോകാന്‍ സൗകര്യം ഉള്ളതായിരിക്കണം. 

കല്ലും കട്ടകളും നീക്കിയ ചുവന്ന മണ്ണും ചാണകപൊടിയും ചകിരിചോറും ചെടിവളങ്ങളും കൂട്ടി ഇളക്കി ചെടിച്ചട്ടി നിറക്കാം. നല്ല ആരോഗ്യമുള്ള വേരുകളോട് കൂടിയ തണ്ടുകള്‍ നടാനായി തിരഞ്ഞെടുക്കാം. 

നട്ടതിനു ശേഷം ചെറുതായി നനച്ചു കൊടുക്കണം. നടുമ്പോള്‍ കൂടുതല്‍ എണ്ണം തണ്ടുകള്‍ നടാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ചെടിചട്ടി നിറഞ്ഞു വളരുകയുള്ളൂ. മറ്റൊരു കാര്യം നട്ട ഉടനെ തൂക്കിയിടരുത്. ദിവസവും ചെടിച്ചട്ടിയുടെ ഉള്‍വശം കാണത്തക്ക വിധത്തില്‍ നിലത്തു വെക്കുക.

ചെടികള്‍ അഴുകി പോവാതെ വേര് പിടിക്കുന്നുണ്ടന്നു ഉറപ്പ് വരുത്താനാണിത്. അത് പോലെ തന്നെ ആദ്യത്തെ 20 ദിവസങ്ങളില്‍ വളര്‍ന്നു വരുന്ന തലപ്പുകള്‍ മുറിച്ചു വിടുക. അപ്പോള്‍ മാത്രമേ ചെടി ചട്ടിയുടെ ചുറ്റിലും പടരുന്ന വിധത്തില്‍ ചെടികള്‍ താഴേക്ക്‌ വളരുകയുള്ളൂ.

നല്ലതുപോലെ വളര്‍ന്നു തുടങ്ങിയാല്‍ ചെടിചട്ടി തൂക്കിയിടാവുന്നതാണ്. ചാണകപൊടിയും മറ്റു വളങ്ങളും കൃത്യമായ ഇടവേളകളില്‍ നല്‍കണം. വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

3 - 4 മാസങ്ങള്‍ കൊണ്ട് നല്ലതുപോലെ താഴേക്ക്,‌ ചെടിച്ചട്ടി തിങ്ങി നിറഞ്ഞ് ഈ ചെടികള്‍ വളരാന്‍ തുടങ്ങും. മുരടിപ്പ് കാണുന്ന തണ്ടുകള്‍ പകുതിവച്ച് മുറിച്ചു വിട്ടാല്‍ പുതിയ തലപ്പുകള്‍ പൊട്ടി മുളച്ചു വന്നോളും.

മറ്റു നിരവധി ഹാങ്ങിംഗ് പ്ലാന്റുകളെ കുറിച്ചറിയുവാന്‍ ഈ സൈറ്റിലെ മറ്റു പോസ്റ്റുകള്‍ നോക്കുക. ചെടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments