Latest Updates

ചെടികള്‍ വളര്‍ത്താന്‍ മോസ് സ്റ്റിക്ക് വീട്ടില്‍ തന്നെ നിര്‍മ്മിക്കാം


സിറ്റ് ഔട്ടിനെയും ലിവിംഗ് റൂമും ഓഫീസുകളും ഒക്കെ അലങ്കരിക്കുന്നതില്‍ ക്ലിമ്പിംഗ് ചെടികള്‍ പ്രധാനിയാണ്‌. ഇവയെ പടര്‍ത്താന്‍ പല തരത്തിലുള്ള മോസ് സ്റ്റിക്കുകള്‍ വിപണിയിലുണ്ട്.

പക്ഷെ പലതും ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യാന്‍ പറ്റാത്തവയാണ്. അതിനൊരു പരിഹാരമാണ് ചകിരി കൊണ്ട് നിര്‍മ്മിക്കുന്ന സ്റ്റിക്കുകള്‍. ഇത് നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം.

ഇതിനായി ഒരു പി വി സി പൈപ്പും പ്ലാസ്റ്റിക്‌ നൂലും ചെറിയ വലയും ആവശ്യമാണ്. പൈപ്പിന്റെ ചുവടുവശം ചെടി ചട്ടിയില്‍ ഉറപ്പിക്കാവുന്ന വിധത്തില്‍ നാലു വശത്തേക്ക് കീറി എടുക്കുക. ഒരേ നിരപ്പില്‍ ആയിരിക്കണം ഇത് ചെയ്യേണ്ടത്.

നീളത്തില്‍ എടുത്ത ചകിരി പൈപ്പിന് ചുറ്റും പ്ലാസ്റ്റിക്‌ നൂല്‍ കൊണ്ട് പൊതിയുക. അങ്ങിനെ ഉറപ്പിച്ചതിനു ശേഷം പ്ലാസ്റ്റിക്‌ വല പുറമേ ചുറ്റി നല്ലതുപോലെ മുറുക്കി കെട്ടുക.  ഈ സ്റ്റിക്ക് ചെടി ചട്ടിയില്‍ ഉറപ്പിച്ചു ചെടികള്‍ പടര്‍ത്താം.

ഇങ്ങനെയുള്ള സ്റ്റിക്കിന്റെ ഏറ്റവും പ്രധാന സവിശേഷത നമ്മള്‍ സ്പ്രേ ചെയ്യുന്ന വളങ്ങള്‍ ചകിരിയില്‍ പറ്റി പിടിച്ചിരിക്കുകയും അവ ചെടികള്‍ക്ക് യഥേഷ്ട്ടം വലിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യും. അതുപോലെ തന്നെ വേരുകള്‍ കൂടുതല്‍ പടരാന്‍ സാധിക്കുന്നതിനാല്‍ നല്ലതുപോലെ ചെടികള്‍ വേഗത്തില്‍ വളര്‍ന്നു മനോഹരമാവും.

മോസ് സ്റ്റിക്ക് ഉണ്ടാക്കുന്ന വിധം വീഡിയോയില്‍ കാണാം. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം.https://chat.whatsapp.com/CmlfYVUZy3B5zAAUizXJpY

No comments