Latest Updates

ഭൂമിക്കും കാര്‍ഡ്‌ വരുന്നു. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക


നിങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഡിജിറ്റലാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ സ്വമിത്വ വഴിയാണ് ഓരോ വ്യക്തിയുടെയും ഭൂമി ഡിജിറ്റല്‍ രേഖയായി മാറുന്നത്. അതായത് നിങ്ങള്‍ക്ക് കൃഷിഭൂമി അല്ലങ്കില്‍ മറ്റു വ്യാവസായിക ഭൂമി ഉണ്ടങ്കില്‍ അതിന്റെ നിലവിലുള്ള മൂല്യം കണക്കാക്കി ഒരു കാര്‍ഡ്‌ ഉടമകള്‍ക്ക് ലഭ്യമാക്കുന്നു.

ഇതിന്റെ പ്രയോജനമായി ഇപ്പോള്‍ പറയുന്നത് കാര്‍ഷിക ആവശ്യങ്ങള്‍ക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ആയി ഭൂമി ഈട് വെച്ച് ലോണ്‍ മുതാലായ പണം പരമാവധിയും വേഗത്തിലും ലഭ്യമാക്കുക എന്നതാണ്.

നിലവില്‍ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുക്കുന്നതിനു ആധാരം, കരം അടച്ച രസീത്, കൈവശാവകാശ രേഖ തുടങ്ങി കുറെയധികം രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ രേഖകള്‍ ലഭിക്കുവാനും അവ സമര്‍പ്പിച്ചു ലോണ്‍ പാസ്‌ ആകുവാനും നിലവില്‍ പലതവണ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും കയറി ഇറങ്ങേണ്ടതുണ്ട്.

എന്നാല്‍ സ്വമിത്വ കാര്‍ഡ്‌ ലഭിക്കുനതോട് കൂടി ഈ കാലതാമസം ഇല്ലാതാവും എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ ഈ കാര്‍ഡ് ലഭിക്കുവാനായി സ്ഥലത്തിന്റെ കൃത്യമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം.

ആദ്യ ഘട്ടമായി ഇന്ത്യയിലെ 763 ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഒട്ടാകെ ഈ കാര്‍ഡ്‌ നിലവില്‍ വരും. സര്‍വേ ഓഫ് വില്ലേജസ് ആന്‍ഡ്‌ മാപ്പിംഗ് വിത്ത്‌ ഇംപ്രവൈസെട്‌ ടെക്നോളജി ഇന്‍ വില്ലേജ് ഏരിയാസ് (SVAMITVA) എന്നതാണ് ഈ പദ്ധതിയുടെ പൂര്‍ണ്ണരൂപം.

ആധാരം ഡിജിടല്‍ ആവുന്നതോടുകൂടി ഇന്ത്യയില്‍ എവിടൊക്കെ എത്ര സ്ഥലങ്ങള്‍ ഒരു വ്യക്തിക്ക് സ്വന്തമായി ഉണ്ട് എന്ന് നിമിഷങ്ങള്‍ കൊണ്ട് അറിയാന്‍ സാധിക്കും എന്നാണ് കരുതുന്നത്. 

ആധാരവും പട്ടയവും കരം അടക്കലും കൈവശാവകാശം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമാക്കുകയും അവ  സൂക്ഷിക്കുക എന്നതും ഭൂമി സ്വന്തം പേരിലുള്ള ഓരോരുത്തരും ചെയ്തു വെക്കേണ്ട കാര്യമാണ്. കാരണം ഭൂമി കാര്‍ഡ്‌ ലഭിക്കണമെങ്കില്‍ ഇവയെല്ലാം ആവശ്യമായി വരുമെന്നാണ് കരുതപ്പെടുന്നത്.

ഭൂമി കാര്‍ഡ്‌ ഉണ്ടങ്കിലെ ഭാവിയില്‍ സ്ഥലത്തിനു ലോണ്‍ ലഭിക്കുവാനും അതുമല്ലങ്കില്‍ സ്ഥലം വില്പന തുടങ്ങിയ കാര്യങ്ങള്‍ സാധ്യമാവു എന്നാണ് സൂചനകള്‍. എന്തായാലും വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് തന്നെ പുറത്തു വരും എന്ന് പ്രതീക്ഷിക്കാം. 

No comments