Latest Updates

ചെറുനാരകം വീട്ടില്‍ നട്ട് നന്നായി കായ് പിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.

നാരകം കേരളത്തിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന ഒന്നല്ല. എന്നിരുന്നാലും നമ്മുടെ പറമ്പിലൊക്കെ തനിയെ വീണു കിളിർത്തുവരുന്ന ഒരു ചെടിയാണ്. നാരകത്തെപ്പറ്റി പല അന്ധവിശ്വാസങ്ങളും ഉള്ളതുകൊണ്ട് പലരും നടാൻ മടിക്കുന്ന ഒരു സസ്യം കൂടിയാണിത്.

ഇതിനു ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലെങ്കിൽ പോലും ഇത് വിശ്വസിക്കുന്ന കുറേ പേർ നമ്മുടെ ഇടയിലും ഉണ്ട്. പക്ഷേ വിഷം ഒന്നും തളിക്കാത്ത നല്ല നാരങ്ങ ലഭിക്കാൻ ഒരു ചെടി നമ്മുടെ വീട്ടിലോ പറമ്പിലോ നട്ടുവളർത്തുന്നത് നന്നായിരിക്കും. ചട്ടിയിലോ ഗ്രോ ബാഗിലോ മറ്റ് ഏതെങ്കിലും പ്ലാസ്റ്റിക് കാനുകളിലോ നട്ടു വളർത്താവുന്നതാണ്

ശരീരത്തിന് രോഗപ്രതിരോധശേഷി നൽകാനും    ജീവകങ്ങളിൽ  ഏറ്റവും പ്രധാനപ്പെട്ട ജീവകം സി യുടെ ഉറവിടം എന്ന നിലയിലും വളരെ പ്രസിദ്ധമാണ് നമ്മുടെ ചെറുനാരങ്ങ. കൂടാതെ ഇതിലടങ്ങിയ സിട്രിക് ആസിഡ് നല്ലൊരു അണുനാശിനിയായും പ്രവർത്തിക്കുന്നു. നാട്ടുമരുന്നുകളിൽ  ചെറുനാരങ്ങയുടെ സ്ഥാനം മുന്നിലാണ്. ഒട്ടു മിക്ക രോഗങ്ങൾക്കുമുള്ള പരിഹാരമായി ചെറുനാരങ്ങ ഉപയോഗിക്കപ്പെടുന്നു. 

 വളർത്തുന്ന രീതി

ഇപ്പോൾ സാധാരണ എല്ലാ നഴ്സറികളിലും നല്ലയിനം തൈകൾ ലഭ്യമാകുന്നത് കൊണ്ട് അവിടുന്ന് വാങ്ങി നടാവുന്നതാണ്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ കായ്ഫലം ലഭിക്കുകയും ചെയ്യും. കുരു മുളപ്പിച്ചാണ് നടുന്നത് എങ്കിൽ  10- 15 ദിവസത്തിനുള്ളിൽ കുരു മുളക്കും..ഇത്തരം തൈകളിൽ കായുണ്ടാകാൻ  മൂന്ന് നാല് വർഷം വേണം.

ഏതു കാലാവസ്ഥയിലും കായ്ക്കുന്ന നാരകം  നീർവാർച്ചയുള്ള വെള്ളം കെട്ടിനിൽക്കാത്ത മണ്ണിലാണ് നടേണ്ടത്. ഇളക്കമുള്ള മണ്ണിൽ മഴക്ക് മുമ്പ് നടുന്നതായിരിക്കും നല്ലത്. വേനൽ കാലത്ത് നന അത്യാവശ്യമാണ്

നടുമ്പോൾ തടങ്ങളിൽ വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കുമ്മായം എന്നിവ ഇടാവുന്നതാണ്. പിന്നീട് ചെടിയുടെ വളർച്ച വളർച്ചക്കനുസരിച്ച് ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഇട്ടു കൊടുക്കാവുന്നതാണ്.

ഇടയ്ക്ക് പ്രൂൺ ചെയ്യുന്നത് നല്ലരീതിയിൽഉള്ള  കായി പിടുത്തത്തിനു  സഹായകമാണ്. ആദ്യ വർഷങ്ങൾ ഉള്ളതിനേക്കാൾ പിന്നീടുള്ള വർഷങ്ങളിൽ കായ പിടുത്തം കൂടും. 

ഇലകളിൽ കണ്ടുവരുന്ന പുഴു ആണ് നരകത്തിന്റെ വില്ലൻ. സ്ഥിരമായ നിരീക്ഷണത്തിലൂടെയും പരിചരണത്തിലൂടെയും ഇതിനെ ചെറുക്കാവുന്നതാണ്.വീടുകളിൽ ഒരു പ്രയാസവുമില്ലാതെ വളർത്തിയെടുക്കാൻ പറ്റുന്ന ഇത്ര കണ്ട് ഉപകാരപ്രദമായ വേറെ ഒരു ചെടി ഇല്ല എന്ന് തന്നെ പറയാം.

കൂടുതല്‍ കൃഷി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/CmlfYVUZy3B5zAAUizXJpY


No comments