വീട്ടില്‍ അറിയാതെ വളര്‍ത്തുന്ന വിഷചെടികള്‍ ... സൂക്ഷിക്കുക
ഇന്‍ഡോര്‍ പ്ലാന്റ്സ് ഇപ്പോള്‍ വളരെ പ്രചാരം നേടി വരികയാണ്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില ചെടികള്‍ വിഷാംശം ഉള്ളവയാണ്. അത് കൊണ്ട് തന്നെ ചെറിയ കുട്ടികള്‍ ഉള്ള വീടുകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
ഏതാനും ചില ചെടികളും അവയില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളും പ്രധിരോധ മാര്‍ഗ്ഗങ്ങളും നോക്കാം
മണി പ്ലാന്റ്
കാല്‍സിയം ഒക്സലട്റ്റ് ക്രിസ്ടല്സ് ആണ് ഇവയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം. വളരെ ചെറിയ രീതിയില്‍ മനുഷ്യര്‍ക്ക് ദോഷം ചെയ്യുനവയാണിത്. ഇവയുടെ ഇലകളോ തണ്ടോ ഉള്ളില്‍ ചെന്നാലാണ് ഇവയിലെ വിഷം ഏല്‍ക്കുക.
ശര്‍ദില്‍, വയറു വേദന തുടങ്ങിയവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍. ചെറിയ കുട്ടികൾക്കാണ് സാധാരണ ഇതിൽ നിന്നും വിഷാംശം ഏല്‍ക്കാറുള്ളത് അതുകൊണ്ടു തന്നെ കൊച്ചുകുട്ടികൾ ഉള്ള വീട്ടിൽ കുട്ടികൾക്ക് എത്താത്ത വിധത്തിൽ ഇൻഡോർ പ്ലാൻറ് വെക്കേണ്ടതാണ്.
സ്നൈക് പ്ലാന്റ്
ധാരാളം ആളുകൾ വെക്കുന്ന ഒരു ചെടിയാണ് സ്നൈക്അ പ്ലാന്റ് അഥവാ സന്സിവേരിയ. ഇൻഡോറായും ഔട്ട്ഡോറിലും വെക്കുവാൻ പറ്റുന്ന ചെടിയാണിത്.
ഇതിൻറെ ഇലകളിൽ അടങ്ങിയിരിക്കുന്ന സപോനിന്‍സ് എന്ന പദാർത്ഥമാണ് ആണ് വിഷാംശം ആയിട്ടുള്ളത്. ഇത് മനുഷ്യരുടെ ഉള്ളിൽ ചെന്നാൽ വയറിളക്കം, ശർദ്ദിൽ, തുടങ്ങിയവയും ഇലയുടെ കറ തൊലിയിൽ വീണാല്‍ ചിലര്‍ക്ക് ചൊറിച്ചിലിനും കാരണമാകും.
പീസ് ലില്ലി
നല്ല തണലില്‍ വളരുന്നതും ഇന്‍ഡോര്‍ ആയും വെക്കാന്‍ പറ്റുന്ന ചെടിയാണിത്. കാല്‍സിയം ഒക്സലട്റ്റ് ക്രിസ്ടല്സ് ആണ് ഇവയിലും അടങ്ങിയിരിക്കുന്ന വിഷാംശം. മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ ഉള്ളില്‍ ചെന്നാല്‍ ഹാനികരമാണ്. വളരെ കൂടുതല്‍ അളവില്‍ ഇത് ഉള്ളില്‍ ചെന്നാല്‍ മാത്രമേ ദോഷം ഒള്ളു.
സിങ്ങോനിയം
സിങ്ങോനിയത്തിലും വിഷാംശം അടങ്ങിയിട്ടുണ്ട്. നാക്കിലും മോണയിലും ഉണ്ടാവുന്ന വേദനയാണ് ഇവ ഉള്ളില്‍ ചെന്നാല്‍ ഉള്ള ദോഷം.
ഇവയൊക്കെ കൃത്യമായി വളര്‍ത്തിയാല്‍ യാതൊരു വിധം പ്രശ്നങ്ങളും ഉണ്ടാവുകയില്ല. ഇവയുടെ ഇലയോ തണ്ടോ ഉള്ളില്‍ ചെല്ലാതെ നോക്കിയാല്‍ മതി. പ്രത്യേകിച്ച് കൊച്ചു കുട്ടികള്‍ ഉള്ള വീടുകളില്‍ ഈ ചെടികള്‍ വെക്കുമ്പോള്‍ അറിയാതെ പോലും അവര്‍ ഇലയില്‍ കടിക്കാതെ നോക്കിയാല്‍ മതി.
ഈ അറിവുകള്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യാന്‍ മറക്കരുതേ. കൂടുതല്‍ ചെടികളുടെ വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവാം.https://chat.whatsapp.com/CEryYevhNHYC5v9APVq740
വീഡിയോ കാണാം
Good
ReplyDelete