Latest Updates

തക്കാളി കൃഷി ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

നല്ല ഇനം വിത്തുകൾ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടാവുന്നതാണ്. വിത്ത് മുളക്കുവാൻ വെക്കുമ്പോൾ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികൾ ചാക്കിലോ ഗ്രോ ബാഗിലോ മണ്ണിലോ നടാവുന്നതാണ്. നേരിട്ടു നിലത്ത് നടുമ്പോൾ ബാക്ടീരിയൽ വാട്ടം, നിമ വിരശല്യം എന്നിങ്ങനെയുള്ള രോഗ കീടബാധകൾ   ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 

നടുന്ന സ്ഥലത്ത് നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്നുണ്ടന്നു ഉറപ്പ് വരുത്തണം. പ്രത്യേകിച്ച് രാവിലെ ഉള്ള സൂര്യകിരണങ്ങള്‍ തക്കാളിക്ക് നല്ലതാണ്.

രണ്ടിൽ കൂടുതൽ ചെടികൾ ഒരു ഗ്രോ ബാഗില്‍ വളരുന്നത് കായ്ഫലം കുറയും. പകുതി ഭാഗം നടീല്‍ മിശ്രിതം നിറച്ച ശേഷം തൈകൾ നടാം. ശേഷം ചെടി വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താൽ കൂടുതൽ വേരുകൾ ഇറങ്ങി ചെടി ആരോഗ്യത്തോടെ വളരും.

ചെടി നടുമ്പോൾ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളർന്ന ശേഷം താങ്ങു നാട്ടുമ്പോൾ വേരുപടലത്തിനു പൊട്ടലുണ്ടാവുകയും ചെടി നശിക്കുകയും ചെയ്യും.നാലഞ്ചില ആവുമ്പോള്‍  തുടങ്ങി 15 ദിവത്തിൽ ഒരിക്കലെങ്കിലും സ്യൂഡോമോണസ് 20g/5 ml   ഒരു ലിറ്റര്‍ വെള്ളത്തില്‍  ഇലകളിൽ തളിക്കുകയും  ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയൽ വട്ടം, മുരടിപ്പ് തുടങ്ങി പല കീട രോഗ ആക്രമണങ്ങളെയും തടയും.

തക്കാളി ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം. ചെടി വളർന്നു വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകൾ തണ്ടിൽ നിന്നും രണ്ടിഞ്ചു മാറി മുറിച്ചുകളയണം. ഇലകളുടെ ഇടയിൽ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങൾ മുറിച്ചുകളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാൻ സഹായിക്കും.

ചിത്ര കീടം, മുരടിപ്പ് തുടങ്ങി രോഗങ്ങൾ ബാധിച്ച ഇലകൾ മുറിച്ചുമാറ്റി തീയിടുകയും ജൈവ കീടനാശിനി മൂന്നു ദിവസം കൂടുമ്പോൾ തളിക്കുകയും ചെയ്യണം.തക്കാളി തോട്ടത്തിൽ ബന്തി ചെടി വളർത്തിയാൽ വെള്ളിച്ച ആക്രമണം കുറയും. കുമ്മായം കിഴികെട്ടി നേർത്ത  ധൂളിയായി ഇലകളിൽ വീഴ്ത്തുന്നത് ചീത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളിച്ച എന്നിവയ്ക്ക് എതിരെ പ്രയോഗിക്കാവുന്നതാണ്.

മാസത്തിൽ ഒരിക്കൽ 10g കുമ്മായം ചെടിയുടെ തണ്ടിൽ തട്ടാതെ ചുവട്ടിൽ ഇടുന്നത് മണ്ണിലെ അമ്ലത കുറക്കും. ചെടി വാടിപോകാതെ  വളർച്ചയെ സഹായിക്കും. ജൈവവളങ്ങൾകൊപ്പം എഗ്ഗ്, ഫിഷ് അമീനോകൾ നല്ല വളർച്ചാ ത്വരകങ്ങളാണ്.

തക്കാളി പൂക്കളിൽ പരാഗണം നടന്നാൽ മാത്രമേ കായ്കൾ ഉണ്ടാവുകയുള്ളൂ. പരാഗണം കൃത്യമായി നടന്നില്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞുപോവുകയും കായ്‌ പിടിക്കാതിരിക്കുകയും ചെയ്യും .അതിനു കൃത്രിമ പരാഗണം നടത്താം . പൂവ് കുലുങ്ങത്തക്ക വിധത്തിൽ തണ്ടിൽ ചെറുതായി തട്ടി കൊടുക്കാം .ഒരു രണ്ടു മിനിട്ട് നേരത്തേക്ക് ഇങ്ങനെ ചെയ്യുക .രാവിലെ വേണം ചെയ്യാൻ .എല്ലാ ദിവസവും ചെയ്താൽ, ഉണ്ടാവുന്ന പൂവുകളെല്ലാം കായ്‌ പിടിക്കും .

വേപ്പെണ്ണ 25 ML+25g വെളുത്തുള്ളി + 10gകാന്താരി / പച്ചമുളക് + 5g ഇഞ്ചി +10g ബാർ സോപ്പ് ലായനി തയ്യാറാക്കി 6 ലിറ്റർ വെള്ളം ചേർത്ത് തളിക്കുന്നത് ഒരു വിധം എല്ലാ കീട രോഗങ്ങൾക്കും ഫലപ്രദമാണ്. രാവിലെ 6 നും 8.30 നും ഇടയ്ക്കോ വൈകിട്ട് 4 നും 6.30 യ്ക്കും ഇടയ്ക്കോ തളിക്കുന്നതാണ് നല്ലത്. വേപ്പെണ്ണ ഇലകളിൽ പൊള്ളൽ ഉണ്ടാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

തക്കാളിയുടെ തണ്ടുമുറിച്ചു നട്ട് പുതിയ ചെടികൾ ഉണ്ടാക്കാവുന്നതാണ്. വെള്ളത്തിലോ ചകിരിച്ചോറിലോ തണ്ടുകൾ കുത്തി നിർത്തി വേരുപിടിപിച്ച് മാറ്റി നടാവുന്നതാണ്.

കൂടുതല്‍ കൃഷി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/CEryYevhNHYC5v9APVq740

No comments