കപ്പയും ചേമ്പും മത്തി പച്ചകുരുമുളക് ഇട്ടു വറ്റിച്ചതും ..അടിപൊളി
വളരെ പഴമയുള്ളതും സ്വാദേറിയയതുമായ ആഹാരകൂട്ടാണ് കപ്പയും മത്തിയും അതുപോലെ തന്നെ ചേമ്പും. ഏറ്റവും രുചികരമായ ചേമ്പ് ഇനമാണ് ചീമ ചേമ്പ്. പുതിയ ആഹാര ശൈലിയില്‍ നിന്നും ചേമ്പ് പുറംതള്ള പെട്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ അറിയാവുന്നവര്‍ ഇവയെ വീണ്ടും ഭക്ഷണ മേശയിലെക്കെത്തിച്ചു കൊണ്ടിരിക്കുന്നു.
മറ്റു കിഴങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ചേമ്പ് പെട്ടന്ന് ദഹിക്കുന്നവയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജം ശരീരത്തിന് രോഗ പ്രധിരോധ ശേഷിയെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ആഹാരത്തില്‍ ഉള്ള്പെടുത്തിയാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുള്ളവയാണ് ചേമ്പ്. കൂടാതെ മാംസ്യം കൂടുതല്‍ ചേമ്പില്‍ അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. കപ്പയുടെയും ചേമ്പിന്റെ കൂടെ കഴിക്കാന്‍ പറ്റുന്ന അടിപൊളി കൂട്ട് ആണ് മത്തിക്കറി. പച്ചക്കുരുമുളക് അരച്ച് മത്തി വറ്റിക്കുനത് കാണാം.
No comments