വീട്ടിലെ പച്ചക്കറി വേസ്റ്റുകൾ കമ്പോസ്റ്റ് ആക്കി മാറ്റാം
നിരവധി ആൾക്കാർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വെയിസ്റ്റ് നിർമാർജനം. പ്രത്യേകിച്ച് അടുക്കള മാലിന്യങ്ങൾ. എന്നാല്‍ ഇവ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയാതെ ചെടികൾക്കും പച്ചക്കറികൾക്കും കൊടുക്കാവുന്ന ഫലഭൂയിഷ്ഠമായ കമ്പോസ്റ്റ് ആക്കി മാറ്റാം.
ഇതിനായി വലിയ മൺചട്ടികൾ ആണ് ഏറ്റവും അനുയോജ്യം. ഇനി പ്ലാസ്റ്റിക് പത്രങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ മുകൾഭാഗത്തായി ദ്വാരങ്ങൾ കൊടുക്കണം. കൃത്യമായ വായുസഞ്ചാരം ലഭ്യമാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എങ്കിൽ മാത്രമേ ദുർഗന്ധം ഇല്ലാതിരിക്കുകയുള്ളൂ.
കൂടാതെ മൂന്നുനാലു ദിവസം കൂടുമ്പോൾ കമ്പോസ്റ്റ് ഇളക്കിക്കൊടുക്കണം. മൺപാത്രങ്ങളിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. കാരണം മൺപാത്രങ്ങളിൽ ഡി കമ്പോസിഷൻ വളരെ പെട്ടെന്ന് തന്നെ നടക്കും.
ചെടിച്ചട്ടി ആണ് കമ്പോസ്റ്റ് ഉണ്ടാക്കാനായി തെരഞ്ഞെടുക്കുന്നതെങ്കിൽ അതിനു താഴെ വശത്തുള്ള ഹോളുകൾ അടയ്ക്കേണ്ടതാണ്. ഏറ്റവും അടിയിൽ ഒരു ലെയർ മണ്ണ് നിറച്ചു കൊടുക്കുക. അതിനുമുകളിൽ പേപ്പറുകൾ ചെറുതായി കീറിയത് ഇട്ടു കൊടുക്കുക. വേസ്റ്റിൽ ഉള്ള ജലാംശം വലിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
അതിനുമുകളിൽ ഒരു ലെയർ മണ്ണ് ഇട്ടുകൊടുക്കാം. അതിനുമുകളിൽ നമ്മുടെ അടുക്കളയിൽ നിന്നുള്ള പച്ചക്കറി വേസ്റ്റുകൾ ഇട്ടു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ പഴവർഗങ്ങളുടെ തൊലികൾ, കൂടാതെ ചീഞ്ഞ പഴങ്ങൾ, മുട്ടത്തോട് തുടങ്ങിയവയും കൊടുക്കാവുന്നതാണ്.
പച്ചക്കറി വേസ്റ്റ് അവശിഷ്ടങ്ങൾ ചെറുതായി അരിഞ്ഞു വേണം ഇതിൽ ഇടുവാൻ. അതിനുമുകളിൽ രണ്ട് ടീസ്പൂൺ തൈര് ഒഴിച്ചു കൊടുക്കുക. അത് ഡീ കമ്പോസിഷൻ വളരെ വേഗത്തിൽ ആകുവാൻ സഹായിക്കും. ഇതിനു മുകളിലേക്ക് ഒരു ലയർ മണ്ണ് നിറച്ചു കൊടുക്കുക അപ്പോൾ പിന്നെ പുറത്തേക്ക് ദുർഗന്ധം ഒട്ടും വരികയില്ല.
അടുത്ത ലെയർ ആയി പച്ചക്കറി വേസ്റ്റുകൾ ഇടാവുന്നതാണ്. അതിനുമുകളിൽ വീണ്ടും തൈര് ഒഴിച്ച് മുകളിൽ മണ്ണിടുക. ഇങ്ങനെ ചെടിച്ചട്ടി നിറയുന്നതുവരെ ചെയ്യുക. ഇതിൻറെ കൂടെ പറമ്പിലെ പുല്ലു പറിച്ച് ഇട്ടു കൊടുക്കാവുന്നതാണ് അങ്ങനെ ചെയ്താൽ കമ്പോസ്റ്റിൽ നൈട്രജൻ അളവ് കൂടുതൽ ലഭിക്കും.
ഏറ്റവും മുകളിൽ നേരത്തെ ഉണ്ടാക്കി വെച്ചിരിക്കുന്നതിൽനിന്നും കുറച്ച് കമ്പോസ്റ്റ് എടുത്തു ഒരു ലെയറായി വിതറിയാൽ ഈ ചട്ടി ക്കുള്ളിലെ പച്ചക്കറി അവശിഷ്ടങ്ങൾ പെട്ടെന്നുതന്നെ കമ്പോസ്റ്റ് കൈമാറും.
വേവിച്ച ഭക്ഷണസാധനങ്ങൾ ഇതിൽ ഇട്ടു കൊടുക്കുവാൻ പാടുള്ളതല്ല. അതുപോലെതന്നെ മധുരമുള്ള അവശിഷ്ടങ്ങളും ഇടാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഉറുമ്പിന്റെ ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട്. അതുപോലെതന്നെ നോൺ വെജ് അവശിഷ്ടങ്ങളും ഇട്ടുകൊടുക്കരുത്.
40 - 60 ദിവസങ്ങള്‍ കൊണ്ട് കമ്പോസ്റ്റ് തയാര്‍ ആയി കിട്ടും. ഒരു ചട്ടി നിറയുമ്പോള്‍ അടുത്ത ചട്ടിയിലും ഇതുപോലെ ചെയ്യവുന്നതാണ്. ഇവ ഉണ്ടാക്കുന്ന വീഡിയോ കാണാം.
No comments