Latest Updates

പത്തുമണി ചെടിയെ കുറിച്ച് അറിയേണ്ടതെല്ലാം

വളരെ എളുപ്പത്തില്‍ വളര്‍ത്തി എടുക്കാവുന്നതും നിറയെ പൂക്കള്‍ ഇടുന്നതുമായ ചെടിയാണ് പത്തുമണി. നൂറു കണക്കിന് കളറുകളില്‍ പത്തുമണി ചെടികള്‍ ഉണ്ട്. പല കളറുകള്‍ തമ്മില്‍ പരാഗണം നടത്തിയും പുതിയ കളറുകള്‍ ഉണ്ടാക്കിയെടുക്കാം.

മഴക്കാലത്ത് പത്തുമണി ചെടികള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. മഴ കൂടുതലായാല്‍ ചെടിയുടെ വേരുകള്‍ ചീഞ്ഞു ചെടി നശിച്ചു പോകുവാന്‍ ഇടയാകും.

ചട്ടികളിലാണ് ചെടി നടുന്നതെങ്കില്‍ മഴക്കാലത്ത് മറ ഉള്ള സ്ഥലത്തേക്ക് മാറ്റി വെക്കണം. പത്തുമണി ചെടികള്‍ പൂക്കള്‍ ഇടുവാന്‍ രാവിലെയുള്ള സൂര്യപ്രകാശം ആവശ്യമാണ്‌. 

ചാണകപൊടി ഇടവളമായി ഇട്ടുകൊടുക്കാം. അതുപോലെ തന്നെ npk മിശ്രിതം ചെടികള്‍ പൂവിടാന്‍ വളരെ നല്ലതാണ്. പൂക്കള്‍ ഇട്ടു കഴിയുന്ന തണ്ടുകള്‍ പ്രൂണ്‍ ചെയ്ത് വിടുന്നതു നല്ലതാണ്.

പല കളറുകള്‍ ഇടകലര്‍ത്തി നടുന്നതാണ് കാണുവാന്‍ ഭംഗി. മീലി ബഗ്സ് ഇലകളിലോ തണ്ടിലോ കാണുകയാണെങ്കില്‍ സോപ്പ് ലായനി തളിച്ച് ഇവയെ നശിപ്പിക്കവുന്നതാണ് 

വിത്ത് പാകിയും പത്തുമണി ചെടികള്‍ വളര്‍ത്താവുന്നതാണ്. എല്ലാ ദിവസവും ആവശ്യത്തിനനുസരിച്ച് ജലസേചനം നല്‍കേണ്ടതാണ്. ഇലകള്‍ തിന്നുന്ന പുഴുക്കളെ കണ്ടാല്‍ വേപ്പെണ്ണ ലായനി തളിച്ച് ഇവയെ തുരത്താവുന്നതാണ്.

ധാരാളം പൂക്കളും പൂമ്പൊടിയും തേനീച്ച വളര്‍ത്തുന്നവര്‍ക്കും പത്തുമണി ചെടികള്‍ വളര്‍ത്തുന്നത് വളരെ ഉപകാരപ്രദമാണ്. കൂടുതല്‍ വിശേഷങ്ങള്‍ക്കായി വീഡിയോ കാണാം. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/CiU7XlKVuXpBDUbcQ94nUr  

No comments