പച്ചക്കറികളിലെ ഉറുമ്പിനെ തുരത്താന്‍ ഒരു എളുപ്പമാര്‍ഗ്ഗം
പച്ചക്കറികള്‍ നട്ട് വളര്‍ത്തുമ്പോള്‍ പലപ്പോഴും ഉറുമ്പിന്റെ ശല്യം ഉണ്ടാവാറുണ്ട്. ഇങ്ങിനെ വരുമ്പോള്‍ പച്ചക്കറികള്‍ കായ് പിടിക്കാതെ നശിച്ചു പോവുക സാധാരണമാണ്. പ്രത്യേകിച്ച് പയര്‍ പോലുള്ളവയില്‍ ആണ് ഇവ കൂടുതല്‍ ശല്യം ഉണ്ടാക്കാറുള്ളത്.
ചെറിയ കറുത്ത ഉറുമ്പുകള്‍ ആണ് കൂടുതലും പ്രശ്നക്കാരന്‍. പയറിന്റെ പൂക്കളില്‍ ഒക്കെ ഇവ സര്‍വ്വ സാധാരണമാണ്. ഇവയെ തുരത്താന്‍ വളരെ എളുപ്പത്തില്‍ ഒരു ലായനി തയാറാക്കി തളിച്ചു കൊടുത്താല്‍ മതി പച്ചക്കറി തോട്ടത്തില്‍ നിന്ന് ഇവ അപ്രക്ത്യഷമാകും.
ലായനി തയാറാക്കാനായി വിനാഗിരിയും സോപ്പും വെള്ളവുമാണ് വേണ്ടത്. ആഴ്ചയില്‍ ഒന്ന് ഇങ്ങിനെ സ്പ്രേ ചെയ്തു കൊടുത്താല്‍ ഉറുമ്പിന്റെ ആക്രമണത്തില്‍ നിന്നും പച്ചക്കറി തോട്ടം സംരക്ഷിക്കാം.
തയാറാക്കുന്ന വിധവും അളവുമൊക്കെ വീഡിയോയില്‍ കാണാം. കൂടുതല്‍ കൃഷി ടിപ്സുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/CiU7XlKVuXpBDUbcQ94nUr
No comments