Latest Updates

മള്‍ച്ചിംഗ് ഷീറ്റ് ഉപയോഗിച്ച് കൃഷി ചിലവ് കുറയ്ക്കാം. വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.


മള്‍ച്ചിംഗ് ഷീറ്റ് ഉപയോഗം ഇപ്പോള്‍ കേരളത്തിലും പ്രചാരത്തില്‍ എത്തിയിട്ടുണ്ട്. പ്രധാനമായും പച്ചക്കറികള്‍ നടാനായിട്ടാണ് മള്‍ച്ചിംഗ് ഷീറ്റ് ഉപയോഗിച്ചു വരുന്നത്. ഇവ വങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയുടെ ഗുണങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.

മള്‍ച്ചിംഗ് ഷീറ്റ് എവിടെ വാങ്ങാന്‍ കിട്ടും ?
പ്രധാന നഗരങ്ങളിലെ പ്ലാസ്റ്റിക്‌ പടുതകള്‍ പോലുള്ളവ കിട്ടുന്ന കടകളിലും കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന വലിയ കടകളിലും മള്‍ച്ചിംഗ് ഷീറ്റ് ലഭ്യമാണ്. അതുപോലെ തന്നെ ഓണ്‍ലൈന്‍ ആയും ലഭിക്കും. 

വില എത്ര ?
കടകളില്‍ മീറ്ററിനു 7 രൂപ മുതല്‍ 10 രൂപ വരെ ഈടാക്കാറുണ്ട്. ഓണ്‍ലൈനില്‍ 4 രൂപ മുതല്‍ 6 രൂപ വരെയാണ് വില. കനത്തിനു അനുസരിച്ച് വില വ്യത്യാസപ്പെട്ടിരിക്കും.

മള്‍ച്ചിംഗ് ഷീറ്റ് കനം എത്ര ?
ഇപ്പോള്‍ ലഭ്യമാകുന്ന കനം 20, 25, 30  തുടങ്ങിയ മൈക്രോണുകളാണ്. കനം കൂടുതല്‍ ഉള്ളതനുസരിച്ച് ഈടും കൂടും.

ഒരു കെട്ട് മള്‍ച്ചിംഗ് ഷീറ്റ് എത്ര നീളം ഉണ്ടാവും ?
സാധാരണ ഒരു റോള്‍ 500 മീറ്റര്‍ നീളമാണ്. ഇതിനു ഓണ്‍ലൈനില്‍ ശരാശരി 2000 തുടങ്ങി 3000 വരെ വിലയുണ്ട്. ഓര്‍ക്കേണ്ട കാര്യം എപ്പോഴും പരമാവധി നീളമുള്ള മള്‍ച്ചിംഗ് ഷീറ്റ് റോള്‍ വാങ്ങുന്നതാണ് ലാഭം.

500 മീറ്റര്‍ റോള്‍ കൊണ്ട് എത്ര സ്ഥലത്ത് കൃഷി ചെയ്യാം ?
ശരാശരി 30 - 40 സെന്റ് സ്ഥലത്ത് വിരിക്കാന്‍ കിട്ടും. എങ്കിലും നമ്മുടെ ഉപയോഗത്തെ ആശ്രയിച്ചിരിക്കും. ഓര്‍ക്കേണ്ട കാര്യം ഇത്രയും സ്ഥലത്ത് ഒരു വര്ഷം  മള്‍ച്ചിംഗ് ഷീറ്റ് ഇലാതെ കൃഷി ചെയ്യുമ്പോള്‍ ദിവസവേതനത്തില്‍ പലതവണ കളപറിച്ച് കിളച്ചൊരുക്കാന്‍ ഇതിന്റെ മൂന്നിരട്ടി തുകയാവാറുണ്ട്.

ഒരു ഷീറ്റ് എത്ര കാലം നിലനില്‍ക്കും ?
പരമാവധി വെയിലും മഴയും കൊണ്ടാലും ശരാശരി 12 - 18 മാസം ഇവ നന്നായി കിടക്കും.
 
വീണ്ടും ഉപയോഗിക്കാമോ ?
മേല്‍ പറഞ്ഞ കാലാവധിയില്‍ എത്ര കൃഷി വേണമെങ്കിലും നടത്താം. അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണ്ടതുണ്ട്. പൂര്‍ണ്ണമായി ഇളക്കി മാറ്റാതെ പഴയ ചെടികള്‍ പറിച്ചു കളഞ്ഞ് അതേ സ്ഥലത്ത് മണ്ണിളക്കി വളമിട്ടു പുതിയവ നടാം.

എന്തൊക്കെ കൃഷികള്‍ ചെയ്യാം ?
എല്ലാവിധ പച്ചക്കറികളും പൂച്ചെടികളും നടാന്‍ മള്‍ച്ചിംഗ് ഷീറ്റ് ഉപയോഗിക്കാറുണ്ട് 

മള്‍ച്ചിംഗ് ഷീറ്റ് ഉപയോഗിക്കുനത് കൊണ്ടുള്ള ഗുണങ്ങള്‍ ?
കൃഷിയിടത്തില്‍ കളകള്‍ വളരില്ല 
മണ്ണിലെ ജലാംശം നഷ്ട്ടപെടില്ല 
മണ്ണില്‍ കൊടുക്കുന്ന വളങ്ങള്‍ പൂര്‍ണ്ണമായും പച്ചക്കറികള്‍ക്ക് ലഭിക്കുന്നു 
മണ്ണില്‍ കീടങ്ങള്‍ ഉണ്ടാവാത്തത് കൊണ്ട് പരമാവധി വിളവ്‌ ലഭിക്കുന്നു.




 

No comments