മല്ലി കൃഷി വീട്ടില്‍ ചെയ്യുന്ന രീതി.
മല്ലിയുടെ വിത്തുകളാണ് നടാനായി തിരഞ്ഞെടുക്കുക. നടീല്‍ മിശ്രിതമായി മണ്ണ്, ചകിരിചോര്‍, ചാണകപൊടി, കമ്പോസ്റ്റ് എന്നിവ തുല്യഅളവില്‍ കൂട്ടിയിളക്കി ഉപയോഗിക്കാം.
ഈ നടീല്‍ മിശ്രിതത്തിലേക്ക് കുമ്മായം വിതറി കുറച്ചു ദിവസങ്ങള്‍ വെയില്‍ കൊള്ളിച്ചു ഇടണം. പി എച്ച് ക്രമീകരിക്കാനായാണ് ഇങ്ങിനെ ചെയ്യുന്നത്. മല്ലി വിത്ത് പാകി കിളിര്‍പ്പിച്ചതിനു ശേഷമാണ് ഓരോന്നായി പറിച്ചു മാറ്റി നടെണ്ടത്.
വിത്ത് പാകുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഓരോ വിത്തുകള്‍ ആയി പാകാതെ ഒരു കൂട്ടം അതായത് പത്തു പതിനഞ്ച് എണ്ണം ഒരുമിച്ചു വളരുന്ന രീതിയില്‍ വേണം ക്രമീകരിക്കുവാന്‍. കാരണം തൈകള്‍ക്ക് തണ്ടിന് ബലക്കുറവ് ആയതുകൊണ്ട് വെള്ളം ഒഴിക്കുബോള്‍ ഇവ താഴെ വീണു പോകുവാന്‍ സാധ്യതയുണ്ട്.
രണ്ടു മൂന്നിഞ്ച് വലിപ്പം എത്തിയതിനു ശേഷം ഇവയെ പറിച്ചു മാറ്റി നടാം. മല്ലി കൃഷിയുടെ വീഡിയോ കാണാം
കൂടുതല്‍ കൃഷി കാഴ്ചകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം https://chat.whatsapp.com/CmlfYVUZy3B5zAAUizXJpY
No comments