Latest Updates

കുട്ടനാടന്‍ കൊഞ്ച് വാഴ ഇലയില്‍ പൊള്ളിച്ചെടുക്കുന്ന രീതി കാണാം

നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത കൊഞ്ച് മസാല പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക.  ചേരുവകളായി ഗരം മസാല, മുളകുപൊടി . മഞ്ഞള്‍ പൊടി , ഉപ്പ്  കുരുമുളക് പൊടി, ഇഞ്ചി പേസ്റ്റ്, കറിവേപ്പില  എന്നിവ പാകത്തില്‍ കൂട്ടി ഇളക്കി മസാല തയാറാക്കാം.

ഇലയില്‍ പൊള്ളിക്കുവാനായി അരക്കിലോ സവോള ചെറുതായി അരിഞ്ഞത്‌, കാല്‍ക്കിലോ ചുവന്നുള്ളി ,പച്ചമുളക് കറിവേപ്പില എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കാം. രണ്ടു തക്കാളിയും മഞ്ഞള്‍പൊടിയും ഗരംമാസലയും മല്ലിപൊടിയും മുളക് പൊടിയും കുരുമുളകും മല്ലിയില്ലയും ഇതിന്റെ കൂടെ ചേര്‍ക്കാം.

വാഴയിലയിലേക്ക് മസാല വഴറ്റിയത് നിരത്തി വറുത്ത കൊഞ്ചുകള്‍ ഉള്ളിലാക്കി കെട്ടി എണ്ണയില്‍ പൊള്ളിച്ചെടുക്കാം. പൊള്ളിച്ചു ഉണ്ടാക്കുന്ന രീതി വീഡിയോ ആയി കാണാം. 

No comments