അധികം പരിചരണങ്ങള്‍ ഇല്ലാതെ കൃഷി ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി വഴുതന
അധികം പരിചരണങ്ങള്‍ ഇല്ലാതെ കൃഷി ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി വഴുതന അഥവാ കത്രിക്ക. വിത്ത് പാകിയും കമ്പുകള്‍ മുറിച്ചു വെച്ചും പുതിയ തൈകള്‍ ഉണ്ടാക്കാം. കയ്കൊണ്ട് തോരന്‍, അവിയല്‍, സാമ്പാര്‍, തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം. കായ് മാത്രമല്ല ഇലയും ഭക്ഷ്യ യോഗ്യമാണ്.
ഒരു ചെടിയില്‍ നിന്നും കുറഞ്ഞത് രണ്ടു വര്ഷം വിളവ് ലഭിക്കും. കീടബാധ അധികം ഉണ്ടാകാത്ത പച്ചക്കറിയാണ് തക്കാളി വഴുതന. തൈകള്‍ നട്ട് മൂന്നു മാസം ആവുബോള്‍ പൂക്കള്‍ ഇട്ടു തുടങ്ങും.കറിവെക്കുന്നതിനു മുന്പ് വെള്ളത്തില്‍ ഇട്ടു കറ കളയുന്നത് നല്ലതാണ്.
തണ്ട് തുരപ്പന്റെ ശല്യം ഉണ്ടായാല്‍ വേപ്പെണ്ണ ലായനി ഉണ്ടാക്കി തളിച്ച് കൊടുക്കാം. കീടനാശിനികള്‍ ഉണ്ടാക്കുന്ന വിധവും അളവുമെല്ലാം ഈ വെബ്‌സൈറ്റിലെ മറ്റൊരു പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്.
അതുപോലെ തന്നെ വിളവെടുപ്പിനു ശേഷം കമ്പുകള്‍ മുറിച്ചു വിട്ടാല്‍ പുതിയ ശിഖരങ്ങള്‍ മുളച്ചു നിറയെ കായകള്‍ ഉണ്ടാവും. വിശദമായി അറിയുവാന്‍ വീഡിയോ കാണാം.
കൃഷിയും ചെടികളെയും സംബന്ധിച്ചുള്ള മറ്റു വീഡിയോകള്‍ കാണുവാന്‍ youtube channel സന്ദര്‍ശിക്കുക https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA
കൃഷി - പൂന്തോട്ട ടിപ്സ് ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS
facebook ല്‍ കാണുവാന്‍ ലൈക് ചെയ്യുക https://www.facebook.com/sinaifarmofficial
No comments