സവോള വീട്ടില്‍ തന്നെ കൃഷി ചെയ്യുന്നത് എങ്ങിനെന്നു നോക്കാം
പലപ്പോഴും വിലക്കയറ്റം മൂലം പഴി കേള്‍ക്കേണ്ടിവരുന്ന പച്ചക്കറിയാണ് സവോള. സവോള ഇല്ലാത്ത കറിക്കൂട്ട് മലയാളികള്‍ക്ക് ഒഴിച്ച് കൂടാന്‍ ആവില്ല താനും. ഇത്തിരി ശ്രമിച്ചാല്‍ വിലകയറ്റത്തെ പേടിക്കാതെ സവോള നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്ത് എടുക്കാം.
കേരളത്തിലെ കാലാവസ്ഥയിലും സാമാന്യം തരക്കെടിലാതെ വിളവ് തരുന്ന പച്ചക്കറിയാണ് സവോള. സവോളയുടെ വിത്തുകള്‍ ആണ് സാധാരണ നടുന്നത്. 10 രൂപ പാക്കറ്റുകളില്‍ കടകളിലും ഓണ്‍ലൈന്‍ ആയും സവോള വാങ്ങാന്‍ കിട്ടും.
ഗ്രോ ബാഗുകളിലും നിലത്തും സവോള കൃഷി ചെയ്യാം. നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം. നിലത്താണ് നടുന്നതെങ്കില്‍ വാരം കോരി വേണം നടാന്‍.
ചാണകപൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് നടീല്‍ മിശ്രിതം തയാറാക്കാം. നടുന്നതിന് മുന്പ് വിത്തുകള്‍ 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടണം. സ്യുടോമോനസ് വെള്ളത്തില്‍ കലക്കിയാല്‍ രോഗബാധകള്‍ തടയാന്‍ സഹായിക്കും.
ഒരു തുണിയില്‍ കിഴി കെട്ടി വേണം വിത്തുകള്‍ വെള്ളത്തില്‍ ഇടുവാന്‍. രണ്ടു മൂന്നു ദിവസങ്ങള്‍ക്കൊണ്ട് മുളകള്‍ വന്നു തുടങ്ങും. മുളച്ചു വരുന്ന വിത്തുകള്‍ ഓരോന്നായി നടീല്‍ ട്രെയിലോ നേരിട്ട് ഗ്രോ ബാഗിലോ പാകാം.
5-6 ദിവസങ്ങള്‍ക്കൊണ്ട് തലപ്പുകള്‍ വളര്‍ന്നു തുടങ്ങും. ഗ്രോ ബാഗിലാണ് നടുന്നതെങ്കില്‍ ഒരെണ്ണത്തില്‍ 4-5 എണ്ണം അകലത്തില്‍ നടുക. വെള്ളം അധികം കെട്ടി നില്‍ക്കില്ല എന്നുറപ്പ് വരുത്തേണ്ടതാണ്.
3 മാസങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ സാധിക്കും. മഴയുള്ള സമയമാണെങ്കില്‍ മഴമറക്കുള്ളില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്മ നടീല്‍ രീതി വീഡിയോ കാണാം. കൂടുതല്‍ കൃഷി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS
No comments