Latest Updates

പാഷൻ ഫ്രൂട്ട് - അറിയേണ്ടതെല്ലാം

വലിയ വള പ്രയോഗം കൂടാതെ കേരളത്തിലെ കാലാവസ്ഥക്ക്  അനുയോജ്യമായി വളരുന്ന പഴവർഗമാണ് പാഷൻ ഫ്രൂട്ട്. പഴമായി കഴിക്കാനും സംസ്കരിച്ച് മധുര വിഭവങ്ങൾ ഉണ്ടാക്കാനും ഉത്തമമാണിത്.

ഉൾഭാഗം ചാറുള്ളതും ധാരാളം വിത്തുകൾ അടങ്ങിയതുമാണിവ. കഴിക്കുവാനും പഴച്ചാറുകൾ നിർമ്മിക്കുവാനും, പഴച്ചാറുകൾക്ക് സുഗന്ധം നൽകുവാനും പാഷൻ ഫ്രൂട്ട്  ഉപയോഗിക്കുന്നു. 

പാഷൻ ഫ്രൂട്ട് അതിലുണ്ടാകുന്ന കായ്കളുടെ നിറമനുസരിച്ച രണ്ട് തരത്തിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളതും പർപ്പിൾനിറത്തിലുള്ളതും.

മഞ്ഞ നിറത്തിലുള്ളവ  സാധാരണയായി സമതലപ്രദേശങ്ങളിലാണ് കാണപ്പെടുക. പൂക്കൾക്കും കായ്കൾക്കും വലുപ്പം കൂടുതലായിരിക്കും. കൂടാതെ കായ്കൾക്ക് കട്ടിയും കൂടുതലായിരിക്കും. പച്ച നിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. 

പർപ്പിൾ  നിറത്തിലുള്ളവ  ഹൈറേഞ്ചിനു യോജിച്ചതാണ്  ഇവക്ക് മധുരം കൂടുതലും പുളിരസം കുറവുമാണ്. പൊതുവേ രണ്ട് തരത്തിലുള്ളവയുടേയും ഇലകളും പൂക്കളും ഒരുപോലെയുള്ളവയാണ്.

ഈ രണ്ടിനങ്ങള് തമ്മില് സങ്കരണം നടത്തി 'ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികള്ച്ചറല് റിസര്ച്ച് ' വികസിപ്പിച്ച ഇനമാണ് 'കാവേരി". ഇതിന്റെ കായ്കള്ക്കു പര്പ്പിള് നിറമാണ്. മജ്ജക്കു മധുരം കൂടുതലായിരിക്കും. ഫല മജ്ജയില് 33.47 ശതമാനത്തോളം മധുരാംശവും 100 ഗ്രാമില് 40.8 മില്ലി ഗ്രാം അംളതയും ഉണ്ടാകും. ഇലപ്പുള്ളീ ,വേരുചീയല് തുടങ്ങി ഫാഷന് ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന് കഴിവുള്ള ഇനമാണ് കാവേരി.

പുളിരസം കൂടിയതാണ് പാഷന് ഫ്രുട്ടിന്റെ ഫല മജ്ജ. ഇതു പഞ്ചസാര ചേര്ത്ത് നേരിട്ടും വെള്ളം ചേര്ത്തു ജ്യൂസാക്കിയും കുടിക്കുന്നു.

സിറപ്പ്, ജെല്ലി എന്നിവയും പാഷന് ഫ്രൂട്ടില് നിന്ന് ഉണ്ടാക്കാം. പെട്ടെന്നു വളരുകയും നിറയെ കായ് പിടിക്കുകയും ചെയ്യുന്ന പാഷന് ഫ്രൂട്ട് ഉപയോഗിച്ച് ദീര്ഘകാലം സൂക്ഷിച്ചു വയ്ക്കാവുന്ന സ്ക്വാഷ് തയ്യാറാക്കാം. 

ലളിതമായ രീതിയില് തയ്യാറാക്കുന്ന സ്ക്വാഷ് വീട്ടുകാര്ക്കും വിരുന്നുകാര്ക്കും ഒന്നാന്തരം ദാഹശമനിയാണ്. പാഷന് ഫ്രൂട്ടിന്റെ കഴന്പ് പിഴിഞ്ഞെടുത്ത് നീര്, പഞ്ചസാര, വെളളം, ഇഞ്ചി, സിട്രിക് ആസിഡ് എന്നിവ മാത്രം മതി സ്ക്വാഷ് തയ്യാറാക്കാൻ.

ഔഷധഗുണങ്ങൾ

വിറ്റാമിന് C യും വിറ്റമിന് A യും പാഷൻ  ഫ്രുട്ടിന്റെ ഫല മജ്ജയില് നല്ല തോതിലുണ്ടാവും. 100 ഗ്രാം പാഷന് ഫ്രൂട്ടില് 25 മില്ലി ഗ്രാം വിറ്റാമിന് Cയും 54 മൈക്രോ ഗ്രാം വിറ്റാമിന് A യുമാണ് കാണപ്പെടുക. 

കാര്ബോ ഹൈഡ്രേറ്റിന്റെ തോത് 12.4 ഗ്രാമും മാംസ്യത്തിന്റേത് 0.9 ഗ്രാമുമാണ്. 60 മില്ലി ഗ്രാം ഫോസ്ഫറസ് ,10 മില്ലി ഗ്രാം കാല്സ്യം, 189 മില്ലി ഗ്രാം പൊട്ടാസ്യം, 15 മില്ലിഗ്രാം സോഡിയം, 2 മില്ലിഗ്രാം ഇരുമ്പ് എന്നിവയിലുണ്ടാവും.

പാഷൻഫ്രൂട്ടിലെ ഫ്ലേവനോയിഡുകൾ മനഃസംഘർഷത്തെ ലഘൂകരിക്കുന്നവയാണ്. ഇക്കാരണത്താൽ നിരവധിരാജ്യങ്ങളിൽ ശാന്തിദായകമെന്ന രീതിയിൽ പാഷൻഫ്രൂട്ടിന്റെ പാനീയങ്ങൾ പ്രചാരത്തിലുണ്ട്. രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണ്.

ഹോമിയോപ്പതിയിലും അലോപ്പതിയിലും ഇത്തരം ഔഷധങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉണ്ടാക്കുന്നു. വൈറ്റമിൻ ബി-യുക്തങ്ങളുടെ അഭാവം മൂലമുണ്ടാവുന്ന വായ്പുണ്ണിന് ഇത് നല്ല ഔഷധമാണ്. വില്ലൻ ചുമയ്ക്കും പഴത്തിന്റെ നീരു് നല്ലതാണ്.

പ്രമേഹ രോഗികള്ക്കും കഴിക്കാന് പറ്റിയ പഴവർഗ്ഗമാണിത് . കാരണം പാഷന്ഫ്രൂട്ടിലെ അന്നജത്തിന്റെ അധിക ഭാഗവും ആമെലോപെക്ടിനാണ്. കൂടാതെ പാഷന് ഫ്രൂട്ടിന്റെ പൂക്കള് ഹൃദയസംബന്ധമായ അസുഖങ്ങള്ക്ക് ഫലപ്രദമാണ്.

പാഷൻ ഫ്രൂട്ടിനു വേദന ശമിപ്പിക്കാനും വിരകളെ അകറ്റാനും  ഹ്രദയ നാഡീ രോഗങ്ങളെ യും  കാൻസറിനേയും  അകറ്റാനും കഴിവുണ്ടന്ന് കരുതപ്പെടുന്നു.

പാഷൻ  ഫ്രൂട്ടിന്റെ ഉണങ്ങിയ പൂക്കൾ തിളപ്പിചെടുക്കുന്ന വെള്ളം വേദനാ സംഹാരി യായി പലയിടത്തും ഉപയോഗിക്കാറുണ്ട് 

ബുദ്ധി വികാസത്തിനും രക്തശുദ്ധിക്കും പാഷന്ഫ്രൂട്ടുകള് ഉത്തമമാണ്.  വിട്ടുമാറാത്ത മൈഗ്രെനും ആർത്തവ ക്രെമ കേടുകൾ  ദഹന സമ്പന്ധ പ്രെശ്നങ്ങൾ തുടങ്ങിയവ ശമിപ്പിക്കാൻ ഇവ നല്ലതാണ്

ആസ്തമാ രോഗികളിലുണ്ടാകുന്ന കഫകെട്ടിനും വലിവിനും ആശ്വാസം പകരാനും രക്തസമ്മര്ദം നിയന്ത്രിക്കാനും പാഷന്ഫ്രൂട്ടിനു കഴിയുമെന്ന് ജേണല് ന്യൂട്രീഷന് റിസര്ച്ച് പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.

കൃഷി രീതി 

പാഷൻ ഫ്രൂട്ട് വിത്ത്  മുളപ്പിച്ചും  കമ്പ്  നട്ടും കൃഷി ചെയ്യാം.  മൂത്ത് പഴുത്ത കായകളിൽ നിന്ന് ശേഖരിച്ച വിത്തുകൾ പാകി തൈകൾ  ഉണ്ടാക്കാം. വിത്തുകൾ  നന്നായി കഴുകി തണലിൽ ഉണക്കണം . 10 മുതൽ 14 ദിവസത്തിനുള്ളിൽ ഇവ മുളക്കും. 30 -40 ദിവസം കഴിഞ് ഇവ മണ്ണിൽ നടാം.  50 CM താഴ്ച്ചയും സമചതുരവും ഉള്ള കുഴി ആണ് ഉത്തമം 

ഈ കുഴിയില് നേരത്തേ കുറച്ച് ചാണകപ്പൊടി അടിവളമായി ചേർക്കുന്നത് നല്ലതാണ്. പിന്നീട് വളളിച്ചുവട്ടില് രണ്ടാഴ്ചയോ ഒരു മാസമോ കൂടുമ്പോൾ കുറേശ്ശ ചാണകപ്പൊടി ചേര്ത്തു കൊടുക്കാവുന്നതാണ്.

അത്പൊലെ തണ്ടാണങ്കിൽ നല്ല വിളഞ്ഞ പാഷന്ഫ്രൂട്ട് ചെടിയില് നിന്ന്, ഒരു വളളി സംഘടിപ്പിക്കുക. ഈ വളളിയില് കുറഞ്ഞത് 3 മുതല് 5 വരെയെങ്കിലും വളരാന് കഴിവുളള മുകുളങ്ങള് ഉണ്ടായിരിക്കണം. ഈ വളളി, ചെടിക്ക് പടര്ന്നു കയറാന് സൗകര്യമുളള ഏതെങ്കിലും മരത്തിന്റെയോ താങ്ങിന്റെയോ ചുവട്ടില് 50 CM താഴ്ച്ചയും സമചതുരവും ഉള്ള കുഴിയെടുത്ത് അതില് നടുക. 

അടിവളമായി ചാണകപ്പൊടി ചേര്ത്തിരുന്നാല് നന്ന്. 30 ദിവസത്തിനുളളിൽ വേര് പിടിക്കും  ക്രമേണ വളളി വളരും, വളര്ച്ചയ്ക്കനുസരിച്ച് വളളിച്ചുവട്ടില് രണ്ടാഴ്ചയോ ഒരു മാസമോ കൂടുന്പോള് കുറേശ്ശ ചാണകപ്പൊടി ചേര്ത്തു കൊടുക്കാവുന്നതാണ്.

പാഷൻ ഫ്രൂട്ടിൽ നിന്നുണ്ടാക്കുന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യം കൂടുതലാണ്. അതിനാൽ തന്നെ വരും വർഷങ്ങളിലും പാഷൻ ഫ്രൂട്ടിന്ടെ വില ഉയരും എന്നാണ് കരുതപ്പെടുന്നത്.

മെയ്‌ -ജൂണ്‍ , സെപറ്റമ്പർ -ഒക്ടോബർ  മാസങ്ങളിലായി  വർഷത്തിൽ രണ്ടു തവണ പൂക്കും. നട്ടു ഒരു വര്ഷം  മതി കായ്ക്കാൻ തേനീച്ചകളാണ് പ്രധാന പരാഗണ സഹായികൾ അതിനാൽ  തേനീച്ച  വളര്ത്തലും പാഷൻ ഫ്രൂട്ട് കൃഷിയും സംയോജിപ്പിച്ചാൽ കൂടുതൽ ആദായകരമാണ്.

No comments