Latest Updates

പത്തുമണി ചെടിയില്‍ ഇപ്പോള്‍ പൂക്കള്‍ കുറവാണോ ? ഇതാ കാര്യം

പത്തുമണി ചെടി  വളര്‍ത്തുന്ന കുറെയേറെ സ്നേഹിതര്‍ ഈ ദിവസങ്ങളില്‍ പറയുകയുണ്ടായി ചെടിയില്‍ പൂക്കള്‍ ഇടുന്നില്ല അല്ലങ്കില്‍ വളരെ കുറവാണ് എന്നൊക്കെ. ചിലര്‍ക്ക് പൂക്കള്‍ വിരിയുന്നത് വളരെ ചെറിയ പൂവായി മാത്രമേ ഇപ്പോള്‍ ഉണ്ടാവുന്നൊള്ളു. 

ആവശ്യം പോലെ വളവും വെള്ളവും കൊടുത്തിട്ടും നിങ്ങളുടെ പത്തുമണി ചെടികള്‍ക്ക് ഈ പ്രശ്നം കാണുന്നുണ്ടോ ? സാധാരണ ഒക്ടോബര്‍ മാസത്തില്‍ നിറയെ വലിയ പൂക്കള്‍ ഇടേണ്ട സമയമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലും ഇത് തന്നെയാണവസ്ഥ.

ഇപ്പോള്‍ പൂക്കള്‍ ഇടാത്തതിന്റെ കാരണം നിങ്ങളുടെ പരിചരണത്തിന്റെ കുഴപ്പം ഒന്നും അല്ലാട്ടോ. നമ്മുടെ കാലാവസ്ഥയാണ് വില്ലന്‍. കാലം തെറ്റി പെയ്യുന്ന  മഴയാണ് ചെടികളെ നശിപ്പിക്കുന്നത്. 

സാധാരണ മണ്‍സൂണ്‍ കാലം കഴിഞ്ഞ് ചിങ്ങം, കന്നി മാസങ്ങള്‍ പൊതുവേ തുടര്‍ച്ചയായ മഴ ഇല്ലാതെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതിനു ശേഷം തുലാമഴ ആരംഭിക്കും.

എന്നാല്‍ ഇത്തവണ ചിങ്ങമാസാവസാനവും  കന്നി മാസം ഏറെക്കുറെ മുഴുവന്‍ ദിവസങ്ങളിലും പെരുമഴ തന്നെയായിരുന്നു. പുതിയ നാമ്പുകള്‍ വന്നു നിറയെ മൊട്ടീട്ടു പൂക്കള്‍ വിരിയുന്നതെല്ലാം ഈ കാലാവസ്ഥയെയും കൂടെ അടിസ്ഥാനപ്പെടുത്തിയാണ് ഇരിക്കുന്നത്.

വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന ചെടികള്‍ ഉണ്ടങ്കില്‍ ഇപ്പോള്‍ പ്രൂണ്‍ ചെയ്ത് വിടാവുന്നതാണ്. കുറച്ചു എല്ലുപൊടിയും ചാണകപൊടിയും അല്ലങ്കില്‍ NPK മിക്സ് ചെടികള്‍ക്ക് വളമായി ചേര്‍ത്ത് കൊടുക്കാവുന്നതാണ്. 

അതുപോലെ തന്നെ ഉച്ചയ്ക്കുള്ള വെയില്നു ചൂട് വളരെ കൂടുതലാണ്. ഇതും പൂക്കള്‍ ഇടുന്നതിനു വിഘാതമായി കാണാറുണ്ട്. ചെടി ചട്ടികളില്‍ ആണ് ചെടിയെങ്കില്‍  രാവിലെ ഉള്ള വെയില്‍ കൊള്ളുന്ന വിധത്തിലും ഉച്ചയ്ക്കുള്ള കൊടും വെയില്‍ കൊള്ളാത്ത വിധത്തിലും മാറ്റി വെക്കുക. 

തുലാമാസം അവസാനിക്കുന്നതോട് കൂടി പത്തുമണി ചെടികള്‍ നിറയെ പൂത്ത് തുടങ്ങും എന്നാണ് പ്രതീക്ഷിക്കുനത്. അതിനു വേണ്ടി പ്രൂണ്‍ ചെയ്ത്  മേല്‍ പറഞ്ഞ വളങ്ങള്‍ ഉണ്ടങ്കില്‍ ചേര്‍ത്തു കൊടുക്കാം. 

മഴ ഇല്ലാത്ത ദിവസങ്ങളില്‍ നനച്ചു കൊടുക്കവാന്‍ പ്രത്യകം ശ്രദ്ധിക്കുക. തണ്ട് ഉണങ്ങിയാല്‍ ചെടി പൂര്‍ണ്ണമായും നശിക്കും. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/LioXKEXKkhd454aNJrNBia

youtube ല്‍ വീഡിയോകള്‍ കാണാനായി https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA

 

No comments