Latest Updates

മണ്ണില്ലാതെ പുതിന വീട്ടില്‍ വളര്‍ത്തുന്ന രീതി കാണാം

രണ്ടു രീതിയില്‍ പുതിന വളര്‍ത്താം. ഒന്ന് വിത്ത്‌ പാകി മുളപ്പിക്കുന്ന രീതി . രണ്ടാമതായി തണ്ട് മുറിച്ചു വെച്ച് തൈകള്‍ ഉണ്ടാക്കുന്ന രീതി. തണ്ട് മുറിച്ചു വെക്കുംമ്പോളാണ് കൂടുതല്‍ വേഗത്തില്‍ വളര്‍ന്നു കിട്ടുക.

മണ്ണില്ലാതെ വളര്‍ത്തുവാന്‍ രണ്ടു പ്ലാസ്റ്റിക്‌ ട്രേകള്‍ ആവശ്യമാണ്‌. ഒരെണ്ണം അരിപ്പ പോലെ ദ്വാരങ്ങള്‍ ഉള്ളതായിരിക്കണം. ഒരെണ്ണം വെള്ളം നിറക്കുവാന്‍ ഉള്ളതും.

വെള്ളം പകുതി നിറച്ച ട്രെയുടെ ഉള്ളിലേയ്ക്ക് അരിപ്പ പോലുള്ള ട്രേ ഇറക്കി വെക്കുക. അതിലെ ദ്വാരങ്ങളിയെക്ക് പുതിനയുടെ തണ്ട് മുറിച്ചത് ഇറക്കി വെക്കാം.

വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ കൃത്യമായ അളവില്‍ ഒഴിച്ച് കൊടുക്കണം. മിതമായി  സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ട്രേ സ്ഥാപിക്കാം. 20 ദിവസങ്ങള്‍ക്കൊണ്ട്‌ തന്നെ ഇല ഉപയോഗിക്കാവുന്ന തലത്തിലേയ്ക്ക് ഇവ വളരും. 

ഒരു കാരണവശാലും കൊടുക്കുന്ന വളത്തിന്റെ അളവ് കൂടി പോവരുത്. ചെടികള്‍ മുഴുവന്‍ നശിച്ചു പോകുവാന്‍ ഇത് കാരണമാവും.

ഇങ്ങിനെ നടുന്ന രീതി അറിയുവാന്‍ വീഡിയോ കാണാം. നിങ്ങളുടെ മൊബൈലില്‍  video unavailable എന്ന് കാണിക്കുകയാണങ്കില്‍ തൊട്ടു താഴെ watch this video എന്ന് കാണിക്കുനിടത്തു ക്ലിക്ക് ചെയ്യുക 

കൂടുതല്‍ കൃഷി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS

No comments