Latest Updates

ഗാര്‍ഡന്‍ സ്റ്റാണ്ടുകള്‍ വെച്ച് പൂന്തോട്ടം മനോഹരമാക്കാം.

പൂന്തോട്ടം ഒരുക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ് ഗാര്‍ഡന്‍ സ്ടാന്ടുകള്‍. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏത് അളവില്‍ വേണമെങ്കിലും സ്ടാന്ടുകള്‍ ഉണ്ടാക്കി എടുക്കാം.

5 ചെറിയ ചെടിച്ചട്ടികള്‍ വെക്കാവുന്ന സ്ടാന്ടുകള്‍ 500 രൂപ മുതല്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. എപ്പോഴും നല്ലത് നമ്മുടെ അളവിൽ ആവശ്യമായിട്ടുള്ള സ്റ്റാൻഡുകൾ  ഉണ്ടാക്കി എടുക്കുന്നതാണ്. അതാവുമ്പോൾ  ദീർഘകാലം  നമുക്ക് ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്നതാണ്.

രണ്ടു തട്ട് ഉള്ളതും  മൂന്ന് തട്ട് ഉള്ളതും ആയിട്ടുള്ള സ്റ്റാൻഡുകൾ ആണ് പൊതുവേ ഉപയോഗിക്കുവാൻ സൗകര്യപ്രദമായത്. ഇതിന് ചെലവ് കണക്കാക്കുന്നത്  ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ തൂക്കത്തിന് അനുസരിച്ചാണ്.

നമ്മുടെ ഏറ്റവും അടുത്തുള്ള വെൽഡിങ്  വർക്ക്ഷോപ്പിൽ നിന്ന്നമ്മുടെ ആവശ്യത്തിനുള്ള സ്റ്റാൻഡുകൾ ഉണ്ടാക്കിയെടുക്കാം. ശരാശരി 1500 മുതൽ മുതൽ 2000 രൂപ വരെയാണ് രണ്ടു തട്ടുകളുള്ള വലിയ ഇരുമ്പ് സ്റ്റാൻഡുകൾക്ക് ഏകദേശം ചെലവാകുന്നത്.

സ്റ്റാൻഡുകൾ വെയിലും മഴയും കൊള്ളുന്ന സ്ഥലത്താണെങ്കിൽ നല്ലതുപോലെ  പെയിൻറ് അടിച്ചു ഇടേണ്ടത്  അത്യാവശ്യമാണ്. സ്റ്റാൻഡുകൾ പണിയുന്നതിന് മുൻപേ  വെക്കുവാന്‍  ഉദ്ദേശിക്കുന്ന ചെടിച്ചട്ടിയുടെ വലിപ്പം  കണക്കുകൂട്ടി  അതിനനുസരിച്ച് സ്റ്റാൻഡിൻറ ചൂവടു ഭാഗവും വലിപ്പവും നിശ്ചയിക്കണം.

തൂക്കം കൂടുന്നതിനനുസരിച്ച് സ്റ്റാൻഡിന് ആയുസ്സും കൂടുന്നതാണ്. ഇരുമ്പിന്റെ പട്ടകളോ പൈപ്പുകളോ അല്ലെങ്കിൽ ജനലിന് ഇടുന്ന കമ്പികൾ ഉപയോഗിച്ചുകൊണ്ടും സ്റ്റാൻഡുകൾ നിർമിക്കാവുന്നതാണ്‌.

ഒരു മോഡല്‍ സ്ടാണ്ടുകളും അതില്‍ ചെടിച്ചട്ടികള്‍ മനോഹരമായി ക്രമീകരിച്ചിരിക്കുന്നതും വീഡിയോ ആയി കാണാം.
കൂടുതല്‍ കാഴ്ചകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. 
വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യു https://chat.whatsapp.com/LioXKEXKkhd454aNJrNBia

No comments