Latest Updates

സൗന്ദര്യം കൂട്ടാന്‍ കറ്റാര്‍ വാഴ ഇതുപോലെ ഉപയോഗിക്കാം


മുഖ സൗന്ദര്യവും മുടിയുടെ അഴകും സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ.  കറ്റാര്‍വാഴയുടെ കുഴമ്പ് (aloe vera gel) ഉപയോഗിച്ച് കൊണ്ട് മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, ചർമ്മ സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ,  മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഉത്പാദിപ്പിക്കുന്നു. 

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴയിൽ നിന്ന് ശേഖരിച്ച ജെൽ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടർന്ന് ഒന്നോ രണ്ടോ മിനിട്ട് നന്നായി മസ്സാജ് ചെയ്യാം. മുപ്പത് മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം.

മുഖത്തിന് നല്ല നിറം നൽകാൻ കറ്റാർവാഴയുടെ നീര് അല്പം പനിനീരിൽ ചേർത്ത് പുരട്ടാവുന്നതാണ്. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ തേയ്ക്കുന്നത് ഒഴിവാക്കി മുഖത്തും കഴുത്തിലും ഈ മിശ്രിതം തേക്കാം. 20 മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

കഴുത്തിനു ചുറ്റും കറുപ്പ് നിറം വരുന്നുണ്ടങ്കില്‍ കറ്റാര്‍വാഴപോളയുടെ ഉള്ളിലെ മാംസള ഭാഗം 2 ദിവസത്തെ ഇടവേളകളില്‍ പുരട്ടുക. അതുപോലെ തന്നെ കൈയുടെ മുട്ടിനു കറുപ്പ് നിറവും തൊലി കട്ടിയാവുനതും ഒഴിവാക്കാനും ഇത് പുരട്ടിയാല്‍ മതി.

കറ്റാർവാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ കുഴമ്പിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. മുഖത്തെ കറുപ്പ് മാറാൻ ഇത് ഏറെ ​ഗുണം ചെയ്യും. 

തൈര്, വെള്ളരിക്ക നീര് എന്നിവ കറ്റാർവാഴയുടെ നീരിൽ യോജിപ്പിച്ച് മുഖത്ത് തേയ്ക്കുന്നതും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

കൈയിലോ കാലിലോ ചൊറിഞ്ഞു തടിക്കുകയും പിന്നീട് കറുത്ത നിറത്തില്‍ തൊലി കരുവാളിച്ചു വരുകയോ ചെയ്യുകയാണങ്കില്‍ കറ്റാര്‍വാഴയുടെ ഉള്ളിലെ ജെല്‍ പുരട്ടിയാല്‍ മതി. 

അലോവേരയുടെ ജെൽ മുറിവ്, പൊള്ളൽ, ഫ്രോസ്റ്റ് ബൈറ്റ്, ചൊറി, മുഖക്കുരു, സോറിയാസിസ്, ഡ്രൈ സ്കിൻ തുടങ്ങി പലതിനുമുള്ള ആധുനിക വൈദ്യശാസ്ത്ര ലേപനങ്ങളുടെയും കൂട്ടാണ്.

കറ്റാര്‍വാഴ നമ്മള്‍ വളര്‍ത്താറുണ്ട്. എന്നാല്‍ ഇതുപോലുള്ള പലതും പുതിയ അറിവാണ്. മറ്റുള്ളവരിലേയ്ക്ക് ഷെയര്‍ ചെയ്യാം 

കൂടുതല്‍ അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം. https://chat.whatsapp.com/IMlZsD12WLA9P1Rj4xCF4V

വീഡിയോകള്‍ കാണാന്‍ youtube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA



No comments