Latest Updates

വിള ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വിള ഇന്‍ഷുറന്‍സ് ഇനി വിരല്‍ തുമ്പില്‍ . നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നവര്‍ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കാറ്റിലും മഴയിലും വന്യ ജീവി ആക്രമണത്തിലും രോഗ കീട ബാധകള്‍ വഴിയും കൃഷി നശിച്ചു പോവുന്നു എന്നുള്ളത്.

ഇങ്ങിനെ സംഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാണ് വിള ഇന്‍ഷുറന്‍സ് പരിരക്ഷ. നശിച്ചു പോകുന്ന കൃഷികള്‍ക്കു നഷ്ട്ടപരിഹാരതുക കിട്ടും. ഇനി ഇത് ലഭിക്കാനായി ഓഫീസ്സുകള്‍ കയറി ഇറങ്ങേണ്ട കാര്യമില്ല.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വികസിപ്പിച്ചെടുത്ത അഗ്രികള്‍ച്ചര്‍ ഇന്ഫോര്‍മഷന്‍ മാനെജ്മെന്റ് സിസ്റ്റം ( AIMS ) എന്ന കര്‍ഷക രെജിസ്ട്രേഷന്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഇങ്ങിനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ നേരിട്ട് പോളിസി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൃഷിഭൂമിയുടെ വിവരങ്ങള്‍, കൃഷി ചെയ്യുന്ന വിളകള്‍, ബാങ്ക് അക്കൗണ്ട്‌ വിശദാംശങ്ങള്‍ എന്നിവ ഇതില്‍ രേഖപെടുത്തണം.

പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം, രോഗ കീട ബാധകള്‍ എന്നിവയുണ്ടായാല്‍ ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഈ വിവരം ഓണ്‍ലൈന്‍ ആയി നല്‍കാന്‍ കഴിയും. കൃഷി വകുപ്പിന്റെ വിവിധ തലത്തിലുള്ള പരിശോധനയ്ക്ക് ശേഷം കാലതാമസമില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് നഷ്ട്ടപരിഹാര തുക ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക. പുതിയ കാര്‍ഷിക വാര്‍ത്തകള്‍ അറിയുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം.https://chat.whatsapp.com/Ctqplei9kihLRAsQFB22kN വീഡിയോകള്‍ കാണുവാനായി youtube ചാനല്‍ സന്ദര്‍ശിക്കുക.https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA

No comments