ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം ഇതാ
ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കേരളസംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ ആദ്യത്തെ ജീവാണു - ജൈവവള ഗുണനിലവാര പരിശോധന ശാല പാലക്കാട് പട്ടാമ്പിയിൽ ആരംഭിച്ചു.
ജൈവകൃഷിയിൽ ഇത്രയേറെ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടത്തുമ്പോഴും ജൈവ ഉത്പാദനോപാധികളുടെ ഗുണമേന്മ വലിയൊരു വിഷയമായിരുന്നു. ജൈവവളങ്ങൾ, ജീവാണുവളങ്ങൾ എന്നിവയുടെ ഗുണനിലവാരം അറിയുന്നതിന് സംസ്ഥാനത്ത് ഒരു സംവിധാനം ഇല്ലാതിരുന്നത് ജൈവ കർഷകർക്ക് വളരെ ബുദ്ധിമുട്ട് ഉളവാക്കുന്ന കാര്യമായിരുന്നു.
വർഷത്തിൽ 1000 സാമ്പിളുകളെങ്കിലും പരിശോധിക്കുന്നതിന് വേണ്ട സൗകര്യങ്ങളാണ് ആദ്യ ഘട്ടമായി ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ കേരളമൊട്ടാകെ ഇങ്ങിനുള്ള പരിശോധനകള്‍ നടത്തുവാന്‍ ഉള്ള സംവിധാനങ്ങള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ കൃഷി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവാം.https://chat.whatsapp.com/CmlfYVUZy3B5zAAUizXJpY
No comments